‘വാർത്ത അവതാരകയെ പോലെയുണ്ട്..’ – നടി ഷംന കാസിമിന്റെ പുതിയ ഫോട്ടോഷൂട്ടിന് പ്രിയാമണിയുടെ കമന്റ്

‘വാർത്ത അവതാരകയെ പോലെയുണ്ട്..’ – നടി ഷംന കാസിമിന്റെ പുതിയ ഫോട്ടോഷൂട്ടിന് പ്രിയാമണിയുടെ കമന്റ്

വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ഷംന കാസിം. 2004-ൽ പുറത്തിറങ്ങിയ ‘മഞ്ഞുപോലെയൊരു പെൺകുട്ടി’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരം പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം അഭിനയിച്ച് മുന്നേറുകയാണ്. അഭിനയത്തോടൊപ്പം തന്നെ നർത്തകി എന്ന നിലയിലും പ്രശസ്തയാണ് ഷംന.

സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിലും ഷംനയുടെ ഒരു ഡാൻസ് പെർഫോമൻസ് ഉണ്ടെങ്കിൽ കാണികൾ ഏറെയാണ്. കൈനിറയെ സിനിമകളുള്ള താരം എല്ലാ ഭാഷകളിലും മാറിമാറി അഭിനയിക്കുന്ന ചുരുക്കം ചില മലയാള നടിമാരിൽ ഒരാളാണ്. ഷംന അഭിനയിക്കുന്ന നാല് സിനിമകളുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്.

ഷംന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വി ക്യാപച്ചേഴ്‌സ് ഫോട്ടോഗ്രാഫിയാണ് ഷംനയുടെ അതിയുഗ്രൻ ഫോട്ടോസ് ക്യാമറയിൽ പകർത്തിയിരിക്കുന്നത്. വി ക്യാപച്ചേഴ്‌സിന്റെ നിരവധി ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ ഷംന ഈ കഴിഞ്ഞ ദിവസങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

എല്ലാത്തിനും മികച്ച അഭിപ്രായമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. നടിമാരുൾപ്പെടെ നിരവധി ആരാധകരാണ് ഷംനയുടെ ഫോട്ടോഷൂട്ടിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. റിമി ടോമി, പ്രിയാമണി തുടങ്ങിയവർ ഫോട്ടോസിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. ‘പ്രിറ്റി ന്യൂസ് റീഡർ’ എന്നായിരുന്നു പ്രിയാമണിയുടെ കമന്റ്.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ പ്രിയങ്ക സഹജനന്ദയാണ് ഷംനയുടെ പുതിയ സ്റ്റൈലിന് പിന്നിൽ. സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളിൽ ഒന്നായ കോട്ടും സ്യുട്ടുമാണ് ഷംന ധരിച്ചിരിക്കുന്നത്. ശരിക്കും താരത്തെ വളരെ ബോൾഡ് ആൻഡ് ട്രെൻഡി ലുക്കിലാണ് കാണാൻ സാധിക്കുന്നത്. അടുത്തിടെ താരമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ധീരമായി നേരിട്ടത് പോലെ തന്നെയാണ് ഈ ഫോട്ടോഷൂട്ടിലെയും ലുക്ക്.

CATEGORIES
TAGS