വാങ്ങിച്ച അഡ്വാൻസ് തിരകെ നൽകി സെറ്റിൽനിന്ന് ഇറങ്ങിപ്പോയല്ലോ എന്നാലോചിച്ചു – അനുഭവം പങ്കുവച്ച് സൈജു കുറുപ്പ്
സുരാജ് വെഞ്ഞാറമൂടും സൗബിനും കേന്ദ്രകഥാപാത്രമായി എത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തിയേറ്ററില്‍ വലിയ വിജയം തീര്‍ത്ത ഒരു ചിത്രമായിരുന്നു. ചിത്രത്തിലെ പ്രസന്നന്‍ എന്ന കഥാപാത്രത്തെ ആരാധകര്‍ പെട്ടന്ന് മറക്കാനിടയില്ല. സൈജു കുറിപ്പിന്റെ കരിയറിലെ ഒരു വേറിട്ട കഥാപാത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലേത്.
ഒരു ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ചിത്രത്തിലഭിനയിച്ചപ്പോഴുണ്ടായ ഉണ്ടായ മാനസിക സംഘര്‍ഷത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഒരു ഘട്ടത്തില്‍ തലേദിവസം വാങ്ങിയ അഡ്വാന്‍സ് തുക തിരികെ നല്‍കി പോയാലൊ എന്ന് വരെ ആലോചിച്ച നിമിഷം ഉണ്ടായിരുന്നു എന്ന് താരം അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രത്തില്‍ കാസര്‍ഗോഡ് സ്ലാങ്ങിലാണ് ഡയലോഗുകള്‍ പറയേണ്ടിയിരുന്നത്. പക്ഷേ അത് തനിക്ക് അറിയില്ലായിരുന്നുവെന്നും ആ കാര്യം സംവിധായകന്‍ രതീഷ് തന്നോട് പറഞ്ഞതായി ഓര്‍ക്കുന്നില്ല എന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
ഷൂട്ടിങ്ങിനായി കണ്ണൂരില്‍ എത്തിയപ്പോഴായിരുന്നു താന്‍ ഇക്കാര്യം തിരിച്ചറിഞ്ഞത്. പക്ഷേ അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. ഏതൊക്കെ രംഗങ്ങളാണ് അടുത്ത ദിവസം എടുക്കുന്നത് എന്ന് അറിയാന്‍ അസോസിയേറ്റിനെ വിളിച്ചപ്പോഴാണ് കാസര്‍ഗോഡ് സ്ലാങ്ങിലുള്ള സംഭാഷണങ്ങള്‍ ആണെന്ന് താരം തിരിച്ചറിയുന്നത്.
വാങ്ങിച്ച അഡ്വാന്‍സ് നല്‍കി പോയാലോ എന്നാലോചിച്ചു എന്നും, പറ്റുമെന്ന് തോന്നുന്നില്ല എന്നു സംവിധായകനോട് പറഞ്ഞു. പക്ഷെ അദ്ദേഹം പ്രചോദനം നല്‍കുകയായിരുന്നുവെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.