‘ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ഭർത്താവ് വീട്ടിൽ വന്നിട്ടില്ല..’ – അമേരിക്കയിലെ അവസ്ഥയെ കുറിച്ച് നടി മന്യ
‘എന്ത് ഭംഗി നിന്നെ കാണാൻ..’ എന്ന ഗാനത്തിലെ സീനിലൂടെ ബിഗ് സ്‌ക്രീനിൽ തെളിഞ്ഞ് വന്ന മുഖമാണ് നടി മന്യയുടേത്. ജോക്കർ എന്ന സിനിമയിൽ കമല എന്ന നായികാ കഥാപാത്രം മാത്രം മതി മന്യ മലയാളികൾക്ക് ഓർത്തിരിക്കാൻ. അതായിരുന്നു മന്യയുടെ ആദ്യ മലയാള സിനിമ. സിനിമയിൽ ആ പാട്ടിലൂടെയാണ് ആദ്യമായി കാണിക്കുന്നത്.
പിന്നീട് ആ മുഖം മലയാളികൾ നിരവധി സിനിമകളിൽ കണ്ടു. വക്കാലത്ത് നാരായണൻകുട്ടി, രാക്ഷസരാജാവ്, വൺ മാൻ ഷോ, കുഞ്ഞിക്കൂനൻ, സ്വപ്നക്കൂട്, അപരിചിതൻ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ മന്യ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്ന് മാറി നിന്ന താരം ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിലാണ്.
തമിഴിലും തെലുഗിലും കന്നഡയിലും എല്ലാം മന്യ ചുരുങ്ങിയ കാലയളവിൽ അഭിനയിച്ചിരുന്നു. കൊറോണ ഏറ്റവും കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ ഒന്നായിരുന്നു അമേരിക്ക. ഒരു അഭിമുഖത്തിൽ അതേക്കുറിച്ചുള്ള കാര്യങ്ങൾ മന്യ തുറന്നുപറഞ്ഞിരുന്നു. ‘ഭർത്താവ് വികാസ് വെസ്റ്റ് എൻഡിലാണ് ഞങ്ങൾ ഈസ്റ്റ് എൻഡിലും, ലോക്ക് ഡൗൺ തുടങ്ങിയ ശേഷം അദ്ദേഹത്തിന് വീട്ടിൽ വരാൻ പറ്റിയിട്ടില്ല. വരുന്നത് വളരെ റിസ്‌ക്കാണ്.
മമ്മിക്ക് വയ്യ, മകൾ ഒമ്മി(ഓം ശിഖ)ക്ക് 4 വയസ്സ് മാത്രമേ പ്രായമുള്ളൂ. ഇവിടെ മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും കോവിഡ് പകരുന്നുണ്ട്. വർഷങ്ങളിലായി ഞങ്ങൾ ന്യൂയോർക്കിലാണ് താമസം. അമ്മയുടെ രണ്ട് കിഡ്‌നിയും തകരാറിൽ ആയിരുന്നു. ഭാഗ്യത്തിന് സർജറി കോവിഡ് വ്യാപനത്തിന് മുമ്പ് തന്നെ കഴിഞ്ഞിരുന്നു. ഇപ്പോൾ ആയിരുന്നെങ്കിൽ ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്യാൻ പോലും പറ്റില്ലായിരുന്നു.
മുംബൈ പോലൊരു സ്ഥലമാണ് ഇത്. മൊത്തം ചെറിയ അപാർട്മെന്റുകൾ. ചിലപ്പോൾ ശ്വാസം മുട്ടുന്നപോലെ തോന്നും.. എത്ര കാലം നമ്മൾ ഈ വൈറസിന്റെ ഭീതിയിൽ കഴിയേണ്ടി വരുമെന്ന് അറിയില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ എല്ലാ മനുഷ്യരും ഒറ്റകെട്ടായി നിൽക്കേണ്ട സമയമാണിത്..’ മന്യ പറഞ്ഞു.
നല്ല ഓഫറുകൾ വന്നാൽ വീണ്ടും സിനിമയിലേക്ക് വരാൻ ആഗ്രഹമുണ്ടെന്ന് മന്യ പറഞ്ഞു. സിനിമയിൽ ഒരുപാട് പേർ ഇപ്പോഴും സുഹൃത്തുക്കളായി ഉണ്ട്. എല്ലാവരും ഇടക്കൊക്കെ മെസ്സേജ് അയക്കും. ജോക്കർ റിലീസ് ചെയ്തിട്ട് 20 വർഷങ്ങളായി.. എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്നുപോകുന്നതെന്നും മന്യ അഭിമുഖത്തിൽ പറഞ്ഞു.