‘കണ്ടാൽ ഒരു മാടപ്രാവിനെ പോലെയുണ്ട്..’ – നടി അദിതി രവിയുടെ പുത്തൻ ഫോട്ടോസ് വൈറൽ

‘കണ്ടാൽ ഒരു മാടപ്രാവിനെ പോലെയുണ്ട്..’ – നടി അദിതി രവിയുടെ പുത്തൻ ഫോട്ടോസ് വൈറൽ

പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദ്യ സിനിമയായ ‘ആദി’യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് നടി അദിതി രവി. അതിന് മുമ്പ് തന്നെ നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ഒരുപാട് ആരാധകരെ സ്വന്തമാക്കിയത് ആ സിനിമക്ക് ശേഷമാണ്. ആങ്ക്രി ബേബീസ് ഇൻ ലൗ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.

അലമാര എന്ന സിനിമയിൽ സണ്ണി വെയ്‌ന്റെ നായികയായ അദിതി ഇതിലും നല്ല വേഷങ്ങൾ തേടി വരുമെന്ന പ്രതീക്ഷയിലാണ്. ഉദാഹരണം സുജാതയിലെ ക്ലൈമാക്സ് സീനിൽ മാത്രം വന്ന് കൈയടി നേടിയ താരം അദിതി. കോഹിനൂർ, ലവകുശ, കുട്ടനാടൻ മാർപാപ്പ, നാം തുടങ്ങിയ സിനിമകളിൽ അദിതി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

തമിഴിലും ഒരു സിനിമയിൽ അഭിനയിച്ച അദിതി ഒരു സിനിമയുടെ ഷൂട്ടിങ്ങും കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമായ താരമാണ് അദിതി. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുത്തൻ ചിത്രങ്ങൾ ആരാധകർക്കൊപ്പം പങ്കുവെക്കാറുണ്ട് താരം. ലോക് ഡൗൺ ആയതിനാൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുകയാണ് താരം.

സ്വന്തമായി വരച്ച ഒരു ചിത്രം അദിതി ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അടുത്തുപോലെ തന്നെ വെള്ള ചുരിദാർ ധരിച്ചുള്ള അദിതിയുടെ ഫോട്ടോസും ഇൻസ്റ്റാഗ്രാമിൽ വൈറലാണ്. ഒരു മാടപ്രാവിനെ പോലെ തോന്നിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണെന്ന് ആരാധകർ കമന്റ് ചെയ്‌തിട്ടുണ്ട്‌. നടി അമേയ മാത്യുവും ഫോട്ടോയുടെ താഴെ കമന്റ് ചെയ്‌തു.

CATEGORIES
TAGS