‘മോളുടെ കളർ നോക്കൂ, ബാക്കി കുട്ടികളുടെ കളർ നോക്കുവെന്ന് ആ ടീച്ചർ പറഞ്ഞു..’ – നേരിടേണ്ടി വന്ന അവഗണനയെപ്പറ്റി സയനോര

തമിഴ്, മലയാളം ഭാഷകളിലെ സിനിമകളിൽ നിരവധി പാട്ടുകൾ പാടിയ ഗായികയാണ് സയനോര ഫിലിപ്പ്. ഫാസ്റ്റ് നമ്പറുകൾ പാടുന്നതിൽ പ്രശംസകൾ നേടിയിട്ടുള്ള സയനോര മിക്ക താരനിബിഢമായ സ്റ്റേജ് ഷോകളിലും പ്രധാന ഗായികയായി എത്താറുള്ള ഒരാളാണ് സയനോര. റിമി ടോമിയെ പോലെ തന്നെ കാണികളെ കൈയിലെടുക്കാനുള്ള കഴിവ് സയനോരക്കുമുണ്ട്.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കറുത്ത നിറമായതിന്റെ പേരിൽ നേരിടേണ്ടി വന്ന അവഗണനകളെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് സയനോര ആദ്യമായി. സയനോരയുടെ ജീവിതത്തിൽ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഇതൊക്കെ ഈ കൊച്ചുകേരളത്തിലും നടക്കുമോ എന്ന് ആലോചിക്കുമ്പോൾ ഭയപ്പെടേണ്ടിയിരിക്കുന്നു.

സയനോരയുടെ വാക്കുകൾ, ‘എനിക്ക് ഡാൻസ് ഭയങ്കര ഇഷ്ടമാണ്. പാട്ട് പാടുമെന്ന് ഉണ്ടെങ്കിലും എന്റെ ഇഷ്ടം ഡാൻസായിരുന്നു. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് സ്‌കൂളിലെ ഡാൻസ് ടീമിൽ എന്നെ സെലക്ട് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ പിറ്റേദിവസം റിഹേഴ്സലിന് വിളിച്ചപ്പോൾ എന്നെ വിളിച്ചില്ല. ഡാൻസ് സാർ എന്നെയാണ് ആദ്യം തിരഞ്ഞെടുത്തത്.

അപ്പോൾ ഞാൻ പോയി അത് പറഞ്ഞു. ഞാനിങ്ങനെ ഡാൻസിൽ ഇന്നലെ സെലക്ട് ആയിരുന്നുവെന്ന് ഒരു സിസ്റ്ററോട് പറഞ്ഞപ്പോൾ സിസ്റ്റർ പറഞ്ഞു, മോളെ ഒരു കാര്യമൊന്ന് ആലോചിച്ച് നോക്ക്.. മോളുടെ കളർ നോക്കൂ, ബാക്കിയുള്ള കുട്ടികളുടെ കളർ നോക്കൂ.. എത്ര വ്യത്യസമാണ്..! മോൾ എത്ര മേക്കപ്പ് ചെയ്താലും അവരെപോലെ ആകുമോ? അപ്പോൾ നമ്മുടെ സ്‌കൂളിലെ പോയിന്റ്സ് നഷ്ടമാകില്ലേ? മോൾ അങ്ങനെ നിർബന്ധം പിടിക്കാൻ പാടുണ്ടോ എന്നൊക്കെ ആ സിസ്റ്റർ പറഞ്ഞു.

ഞാൻ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നെ, ആദ്യമായിട്ടാണ് ഞാൻ ഇത് കേൾക്കുന്നത്. ഇത് വ്യത്യസം ഉണ്ടെന്നുള്ളത്. എനക്ക് സങ്കടം വന്നിട്ടുണ്ടല്ലോ എനക്ക് അത് വിശ്വസിക്കാൻ പറ്റുന്നില്ല.. അതും ഒരു അദ്ധ്യാപിക അത് പറഞ്ഞത്. ഞാൻ വീട്ടിൽ പോയി ഭയങ്കര കരച്ചിലായിരുന്നു. എനക്ക് ഇനി ജീവിക്കണ്ട, എന്തിനാ എന്നെ ഇങ്ങനെ കറുത്തതായി പ്രസവിച്ചത് മമ്മി എന്നൊക്കെ പറഞ്ഞിട്ട് നല്ല കരച്ചിൽ..!

ആ സംഭവം ഇപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നുണ്ട്. അതുപോലെ ഗർഭിണി ആയിരുന്നപ്പോഴും എന്റെ ടെൻഷൻ എന്റെ കുട്ടി കറുത്തിട്ടായിരിക്കുമോ എന്നായിരുന്നു. ഞാൻ അനുഭവിച്ചതെല്ലാം എന്റെ മോളും അനുഭവിക്കുമല്ലോയെന്ന് ഓർത്തിട്ടായിരുന്നു അത്..’, സയനോര പറഞ്ഞു. വിൻസ്റ്റൺ ആഷ്‌ലി എന്നാണ് സയനോരയുടെ ഭർത്താവിന്റെ പേര്. ഇരുവർക്കും ഒരു മകളുണ്ട്.

CATEGORIES
TAGS
NEWER POST‘ഇരുപത്തിയൊന്നാം പിറന്നാൾ കാമുകനൊപ്പം ആഘോഷിച്ച് ബിഗ് ബോസ് താരം..’ – വീഡിയോ വൈറൽ
OLDER POST‘ഇടുക്കി ഗോൾഡിലെ കുട്ടി ജലജയുടെ പുതിയ ലുക്ക്..’ – നടി ജയശ്രീ ശിവദാസിന്റെ പുത്തൻ ഫോട്ടോസ് വൈറൽ