മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലെ ഇങ്ങനെ ചീത്ത വിളിക്കുന്നത്..!! കപടസദാചാരക്കാരാണ് മലയാളികൾ; സാധിക വേണുഗോപാൽ

സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ ആക്രമണം ഏറ്റവും കൂടുതല്‍ ഏറ്റു വാങ്ങുന്നത് നടിമാരാണ്. ഇപ്പോഴിതാ അത്തരത്തില്‍ വെളിപ്പെടുത്തലുമായി നടി സാധിക രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെ പലരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി സാധിക വേണുഗോപാല്‍ തുറന്ന് പറയുന്നു.

മലയാളികള്‍ കപട സദാചാരക്കാരാണെന്നും സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും അയയ്ക്കാറുണ്ടെന്നും മാത്രമല്ല തന്റെ ഫാമിലിയെ വരെ അസഭ്യം പറയാറുണ്ടെന്നും താരം വ്യക്തമാക്കി. കാശുണ്ടാക്കാനുള്ള വഴികള്‍ തേടുന്നത്‌കൊണ്ട് എന്തും ചെയ്യും, വീട്ടില്‍ നിന്ന് കെട്ടഴിച്ച് വിട്ടിരിക്കുകയാണ് തുടങ്ങിയ കമന്റുകളും മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചീത്ത വിളിക്കുന്നതെന്നുമാണ് ആളുകള്‍ പറയുന്നത്. ഈ പറയുന്നവര്‍ തന്നെ എല്ലാം ഒളിഞ്ഞിരുന്ന് ആസ്വദിക്കുന്നവരാണെന്നും ആരും ഒന്നും അറിയരുത് എന്ന് വിചാരിക്കുമെന്നും കപടസദാചാരം കൊണ്ട് എല്ലാം മൂടിവച്ചിരിക്കുകയാണെന്നും താരം വ്യക്തമാക്കി.

തന്റെ ജോലിയുടെ ഭാഗമായി ചെയ്യുന്നതാണ് ഇതെല്ലാം. അതിന്റെ പേരില്‍ ആര്‍ക്കും തന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ലെന്നും സാധിക തുറന്നടിച്ചു. ശരീരമെന്നാല്‍ മറച്ചു വയ്‌ക്കേണ്ട ഒന്നാണ് എന്ന ബോധമാണ് ആളുകളുടെ കമന്റുകള്‍ക്ക് കാരണമെന്നും താരം കൂട്ടിചേര്‍ത്തു.

CATEGORIES
TAGS

COMMENTS