‘മമ്മൂക്കയുടെ മകളായി അഭിനയിച്ച മാളവിക നായരുടെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറൽ
ഇന്ന് തിരുവോണം. ലോകം എങ്ങും കൊറോണ ഭീതിയിൽ നിൽക്കുന്ന ഈ സമയത്ത് മലയാളനാടിന്റെ തമ്പുരാനെ വരവേൽക്കാൻ ഓണത്തിന്റെ ഭംഗി പോകാതെ ലളിതമായി ആഘോഷിക്കുകയാണ്. നാടും നഗരവും ഒത്തൊരുമയോടെ ഈ വർഷം ഓണത്തെ വരവേറ്റത്. മലയാളികളുടെ ദേശീയ ഉത്സവമായ ഓണം, ഈ കൊല്ലം വളരെ ജാഗ്രത പുലർത്തിയാണ് ആഘോഷിക്കുന്നത്.
മിക്ക സ്ഥലങ്ങളും കണ്ടൈൻമെൻറ് സോണുകളാണ്. അതുകൊണ്ട് തന്നെ അങ്ങോട്ടും ഇങ്ങോട്ടും പോകാൻ പറ്റാതെ വീടുകളിൽ തന്നെയാണ് എല്ലാവരും. താരങ്ങളും ഈ തവണ പലരും അവരവരുടെ വീടുകളിൽ ഓണം ആഘോഷിക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ്. പലപ്പോഴും ഷൂട്ടിങ്ങുകളിൽ കുടുങ്ങി പോകുമ്പോൾ വീട്ടുകാർക്കൊപ്പമുള്ള ഓണം മിസ് ആവാറുണ്ട്.
മമ്മൂക്കയുടെ മകളായി അഭിനയിച്ച മാളവിക നായരുടെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കറുത്തപക്ഷികൾ എന്ന സിനിമയിലെ മല്ലി പെണ്ണിനെ മലയാളികൾക്ക് മറക്കാൻ പറ്റില്ല. പിന്നീട് നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച മാളവിക 2017-ൽ ജോർജേട്ടൻസ് പൂരത്തിൽ വിനയ് ഫോർട്ടിന്റെ പെയർ ആയിട്ട് അഭിനയിച്ചിരുന്നു.
ഒന്ന്-രണ്ട് സീനുകളിൽ മാത്രമേ താരമുള്ളുവെങ്കിൽ കൂടിയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. മാളവിക നായികയായി അഭിനയിക്കുന്നത് കാത്തുനിൽക്കുകയാണ് ആരാധകർ. ഇപ്പോൾ പഠനത്തിൽ ശ്രദ്ധകൊടുക്കുന്ന താരം വൈകാതെ തന്നെ സിനിമയിൽ വലിയ വേഷങ്ങളിൽ എത്തുമെന്ന് സൂചനകൾ ലഭിക്കുന്നുണ്ട്.
ഫാഷൻ പ്രൊഫഷണൽ ഫോട്ടോഗ്രാഫ്രായ ഫ്രിൻറ്സ് ഫ്രാൻസിസാണ് താരത്തിന്റെ പുതിയ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടിന്റെ ഫോട്ടോസ് എടുത്തിരിക്കുന്നത്. അമ്മയുടെ സാരിയാണ് താരം ഉടുത്തിരിക്കുന്നത്. രണ്ട് തവണ കേരള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.