മകളെ വലിയ നടിയാക്കണം, ഒരു നാഷണൽ അവാർഡെങ്കിലും അവൾ നേടണം..!! മനസ് തുറന്ന് നടി കന്യ

മകളെ വലിയ നടിയാക്കണം, ഒരു നാഷണൽ അവാർഡെങ്കിലും അവൾ നേടണം..!! മനസ് തുറന്ന് നടി കന്യ

സിനിമാക്കാര്‍ക്ക് സീരിയല്‍ താരങ്ങളോട് പുച്ഛം മാത്രമാണെന്ന് നടി കന്യ തുറന്നടിക്കുന്നു. സീരിയലില്‍ താരങ്ങള്‍ക്ക് കഴിവുണ്ടെങ്കിലും ആര്‍ക്കും അവരെ ആവശ്യമില്ലെന്നും കേരളത്തിന് പുറത്തുള്ള നടിമാരെ കൊണ്ടുവന്ന് സിനിമയില്‍ അഭിനയിപ്പിക്കുമെന്നും താരം പറഞ്ഞു.

ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ നേരിടുന്നത് സീരിയല്‍ നടിമാര്‍ക്ക് ആണെന്നും പുരുഷന്‍മാര്‍ക്ക് ആ പ്രശ്‌നം അധികമില്ലെന്നും താരം കൂട്ടിചേര്‍ത്തു. നടി ആനി അവതരിപ്പിക്കുന്ന അനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ അതിഥിയായി പങ്കെടുക്കവേയാണ് താരം ഇത് തുറന്ന് പറഞ്ഞത്.

അമ്മയായ തനിക്ക് സിനിമയില്‍ അധികം ശോഭിക്കാന്‍ പറ്റിയില്ലെന്നും അതുകൊണ്ട് മകള്‍ നില ഭാരതി അഭിനയത്തിലേക്ക് വരണം എന്നാണ് ആഗ്രഹമെന്നും, അഭിനയച്ചാല്‍ മാത്രം പോര അവള്‍ ഒരു സ്റ്റേറ്റ് അവാര്‍ഡോ നാഷണല്‍ അവാര്‍ഡോ മകള്‍ നേടണം എന്നാണ് കരുതുന്നതെന്നും താരം പറഞ്ഞു.

സിനിമകള്‍ പോലെ സീരിയലുകള്‍ക്കും കേരളത്തില്‍ നിരവധി ആരാധകര്‍ ഉണ്ട്. പക്ഷെ പലപ്പോഴും സീരിയല്‍ താരങ്ങളെ ഇവിടെ പിന്‍തള്ളുകയാണ് ചെയ്യാറുള്ളതെന്നും ആത്മ, അമ്മ പോലുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും താരം അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.

CATEGORIES
TAGS

COMMENTS