‘ബിജുവേട്ടനാണെങ്കിൽ കപ്പിൾ ഫോട്ടോയെടുക്കാൻ ഒന്നും താൽപര്യമേയില്ല..’ – മനസ്സ് തുറന്ന് നടി സംയുക്ത വർമ്മ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് നടൻ ബിജു മേനോനും സംയുക്ത വർമ്മയും. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും ഇപ്പോഴും സംയുക്തയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ബിജു മേനോനാണെങ്കിൽ കൈനിറയെ സിനിമകളാണ്. അവസാനമായി അഭിനയിച്ച അയ്യപ്പനും കോശിയുമെന്ന ചിത്രം സൂപ്പർഹിറ്റായിരുന്നു.

ബിജു മേനോന്റെയും സംയുക്തയുടെയും വാർത്തകൾ അറിയാൻ സോഷ്യൽ മീഡിയ എപ്പോഴും താല്പര്യപ്പെടാറുണ്ട്. അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംയുക്ത ബിജുമേനോനെയും മകനെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. സംയുക്തയുടെ യോഗ വീഡിയോകൾക്ക് എല്ലാം മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

സംയുക്തയുടെ വാക്കുകൾ – ‘ബിജുവേട്ടന് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിൽ പേജുകളുണ്ട്. ഇൻസ്റ്റയിലാണ് ആണെങ്കിൽ ആകെ രണ്ട് ഫോട്ടോയാണ്. ഫേസ്ബുക്ക് അഡ്മിൻ വേറെയൊരാളാണ്. വിവാഹവാർഷികം വരുമ്പോൾ അഡ്മിൻ വിളിക്കും ഒരു കപ്പിൾ ഫോട്ടോ അയച്ചു തരുമോയെന്ന് ചോദിച്ച്. ബിജുവേട്ടനാണെങ്കിൽ അതിനോടൊന്നും തീരാ താൽപര്യമില്ല.

അവസാനം തോളിൽ പോലും കൈവെക്കാതെ 80-കളിലെ പോലെയൊരു ഫോട്ടോ എടുക്കും. എന്നിട്ട് ബ്ലാക്ക് ആൻഡ് വൈറ്റ് മതിട്ടോ എന്നൊരു അഭിപ്രായവും പറയും. മകന് അച്ഛൻ മാത്രമാണ് സിനിമാതാരം. ഞാൻ നടിയായിരുന്നുവെന്ന് അവന് അറിയില്ല. അടുത്തിടെ ഞാനും ബിജുവേട്ടനും ഒന്നിച്ച് അഭിനയിച്ച മഴയിലെ ഒരു പാട്ട് ടി.വിയിൽ വന്നപ്പോൾ അത് നോക്കി നിന്ന് അച്ഛൻ നന്നായിട്ടുണ്ടെന്ന് പറഞ്ഞു.

അപ്പോൾ എന്റെ അമ്മ ചോദിച്ചു കൂടെയുള്ളത് ആരാണെന്ന് മനസ്സിലായോയെന്ന്, അവൻ ടി.വിയുടെ അടുത്ത പോയി നോക്കിയിട്ട് അമ്മയുടെ ഛായയുണ്ടല്ലോ, അതാരാണെന്ന് ചോദിച്ചു. ഇതാണ് വീട്ടിലെ അവസ്ഥ. മകൻ ദക്ഷ് ഒമ്പതാം ക്ലാസ്സിലാണ് പഠിക്കുന്നത്. അമ്മ എന്ന നിലയിൽ ശബ്ദം ഉയർത്തേണ്ടേടത് ഉയർത്തി തന്നെയാണ് ഞാൻ സംസാരിക്കാറുള്ളത്..’ – സംയുക്ത പറഞ്ഞു.

CATEGORIES
TAGS
NEWER POST‘തനി നാടൻ ലുക്കിൽ ശാലീനസുന്ദരിയായി നടി അനശ്വര രാജൻ..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ