‘പാന്റോ മുണ്ടോ വാങ്ങാൻ പൈസ വേണോ..??’ – നടി സാനിയയ്ക്ക് സൈബർ ആങ്ങളമാരുടെ പൊങ്കാല

ക്വീൻ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. അതിന് മുമ്പ് തന്നെ റിയാലിറ്റി ഷോകളിലും ബാലതാരമായി സിനിമയിലും സാനിയ അഭിനയിച്ചിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ഈ ചെറിയ പ്രായത്തിൽ തന്നെ താരത്തെ തേടിയെത്തി. അടുത്തിടെ ആയിരുന്നു സാനിയ തന്റെ 18ആം ജന്മദിനം ആഘോഷിച്ചത്.

മോഡേൺ, ഗ്ലാമർസ്, നാടൻ വേഷങ്ങളിൽ ഒരേപോലെ തിളങ്ങുന്ന താരമാണ് സാനിയ. സാനിയയുടെ ഗ്ലാമർസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ വൈറലാവാറുണ്ട്. അതുപോലെ തന്നെ ഒരുപാട് വിമർശനങ്ങൾക്കും ട്രോളുകൾക്കും സദാചാര ആങ്ങളമാരുടെ മോശം കമന്റുകൾക്കും ഇടയാക്കാറുണ്ട്. പലപ്പോഴും അതിനെതിരെ രംഗത്ത് വരുന്ന ഒരാളാണ് സാനിയ.

സാനിയ പുതിയതായി പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ വീണ്ടും അത്തരം ആങ്ങളമാരുടെ സദാചാരം പൊട്ടിയൊലിക്കുന്ന കമന്റുകൾ കാണുന്നത്. സാനിയ തുണിയുടുപ്പിക്കാൻ കാണിക്കുന്ന ചിലരുടെ കമന്റുകളും പോസ്റ്റിൽ കാണാൻ സാധിക്കും. ചിലർ മോശം കമന്റുകളും ഇട്ടിട്ടുണ്ട്. ‘ഒരു ഉടുപ്പ് വാങ്ങാനുള്ള പൈസ ഞാൻ തരാം താങ്കളുടെ ദുരിതാശ്വാസ നീതിയിലേക്ക്’,’ ചേച്ചി നിക്കറിടാൻ മറന്നെങ്കിലും കൂളിംഗ് ഗ്ലാസ് വെക്കാൻ മാറന്നില്ല..’ എന്നിങ്ങനെ പോകുന്നു ചില കമന്റുകൾ.

ചിലർ ഹരിശ്രീ അശോകൻ തിളക്കത്തിൽ മുണ്ടില്ലാതെ നിൽക്കുന്ന ഫോട്ടോ കമന്റായി ഇട്ടിട്ടുണ്ട്. എന്തായാലും ഇത്തരം സൈബർ ആങ്ങളമാർക്കൊന്നും സാനിയ മറുപടി കൊടുത്തിട്ടുണ്ട്. എന്നാൽ ഇൻസ്റ്റയിൽ ഈ ഫോട്ടോക്ക് നിരവധി ആരാധകർ നല്ല കമന്റുകൾ ഇട്ടിട്ടുണ്ട്. സെലിബ്രിറ്റി ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ജിക്സൺ ഫ്രാൻസിസാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

CATEGORIES
TAGS