‘മുല്ലയിലെ ആ നാടൻ പെൺകുട്ടി തന്നെയാണോ ഇത്..’ – നടി മീരാനന്ദന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ

‘മുല്ലയിലെ ആ നാടൻ പെൺകുട്ടി തന്നെയാണോ ഇത്..’ – നടി മീരാനന്ദന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗറിൽ അവതാരകയായി വന്ന് പിന്നീട് മലയാള സിനിമയിൽ നായികയായി മാറിയ താരമാണ് നടി മീര നന്ദൻ. മുല്ല എന്ന ദിലീപ് ചിത്രത്തിലാണ് മീരാനന്ദൻ ആദ്യമായി അഭിനയിക്കുന്നത് പിന്നീട് പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, സീനിയേർസ്, മല്ലു സിംഗ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചു.

മോഹൻലാൽ അവതാരകനായി എത്തിയ ലാൽസലാം എന്ന പരിപാടിയിൽ മോഹൻലാലിനൊപ്പം കോ-ഹോസ്റ്റ് ആയി മീരയും ഉണ്ടായിരുന്നു. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഈ ചുരുങ്ങിയ കാലയളവിൽ മീര അഭിനയിച്ചു കഴിഞ്ഞു. ദുബായിൽ ഗോൾഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം ഇപ്പോൾ.

ഗോൾഡ് കോയിൻസ് എന്ന മലയാള ചിത്രത്തിലാണ് മീര അവസാനമായി അഭിനയിച്ചത്. ഒരുപാട് സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും മീര അവതാരകയായി മലയാളികൾ കണ്ടിട്ടുണ്ട്. 2007-ൽ കേരള സംസ്ഥാന അവാർഡിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും സ്വന്തമാക്കിയ താരമാണ് മീര. തന്റെ വിശേഷങ്ങൾ എല്ലാം മീര പങ്കുവെക്കാറുള്ളത് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്.

താരത്തിന്റെ മോഡേൺ ഫോട്ടോഷൂട്ടുകൾക്ക് ഗംഭീരഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭിക്കാറുള്ളത്. ചില വിമർശനങ്ങൾക്കും സദാചാര കമന്റുകൾക്കും ബലിയാടാവുകയും ചെയ്ത ആളാണ് മീരാനന്ദൻ. ഇപ്പോഴിതാ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം.

പച്ചയും ചുവപ്പും നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ ഫോട്ടോസാണ് മീര ഷെയർ ചെയ്തത്. ദുബായ് ഫോട്ടോഗ്രാഫർ എന്ന ഐ.ഡി യാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ഒരു മാലാഖയെ പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ഓരോ ഫോട്ടോസും എടുത്തിരിക്കുന്നത്. ദുബായ് നഗരത്തിന്റെ സൗന്ദര്യം ഒപ്പിയെടുത്തുള്ള ഫോട്ടോഷൂട്ട് കൂടിയാണ് മീര പങ്കുവച്ചത്.

CATEGORIES
TAGS