നടി ഭാമ വിവാഹിതയായി..!! താരനിബിഡമായി കല്യാണ വീഡിയോ കാണാം
നടി ഭാമ വിവാഹിതയായി. ഇന്ന് രാവിലെത്തെ ശുഭമുഹൂര്‍ത്തത്തില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ അരുണ്‍ ഭാമയുടെ കഴുത്തില്‍ താലി കെട്ടി. ചടങ്ങില്‍ മലയാളത്തിലെ സുരേഷ് ഗോപി, മിയ തുടങ്ങിയ പ്രമുഖ താരങ്ങള്‍ പങ്കെടുത്തിരുന്നു.
2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച നായികയാണ് ഭാമ. ഒരു പരസ്യ ചിത്രത്തിന്റെ അഭിനയത്തിനിടെ സംവിധായകന് ലോഹിതദാസ് ഭാമയെ കാണാന്‍ ഇടയാവുകയും അങ്ങനെ തന്റെ ചിത്രത്തിലേക്ക് നായികയാക്കുകയും ആയിരുന്നു.
നിവേദ്യത്തിന് ശേഷം രണ്ടാമത്തെ ചിത്രം വിനയന് സംവിധാനം ചെയ്ത ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന് ആയിരുന്നു. പിന്നീട് മലയാളത്തിന് പുറമെ അന്യഭാഷകളിലും ഭാമ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
ബിസിനസുകാരനാണ് അരുണ്‍. ഇന്നലെയായിരുന്നു വിവാഹത്തിന് മുന്നോടിയായുള്ള മൈലാഞ്ചി കല്യാണം ഗംഭീരമായി ആഘോഷിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ചടങ്ങിലായിരുന്നു മെഹന്ദി കല്യാണം നടത്തിയത്. കോട്ടയം വിന്‍സര്‍ കാസ്റ്റിലിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
മലയാളത്തില്‍ ഭാമ അഭിനയിച്ച മറ്റു ചിത്രങ്ങള്‍ സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, നാകുപെന്റ നാകു റ്റീക്ക, ജനപ്രിയന്, സെവന്‍സ് തുടങ്ങിയവയാണ്. 2016ല്‍ റിലീസ് ചെയ്ത മറുപടിയാണ് ഭാമയുട ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം.