സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സൗന്ദര്യം ഇല്ലായിരുന്നു..!! മനസ് തുറന്ന് വീണ നന്ദകുമാർ

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സൗന്ദര്യം ഇല്ലായിരുന്നു..!! മനസ് തുറന്ന് വീണ നന്ദകുമാർ

ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് വീണ നന്ദകുമാര്‍. ചിത്രത്തിലെ വീണയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിസ്വീകരിച്ചിരിക്കുകയാണ്. താരത്തിന്റെ അഭിമുഖങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു.

താരത്തിന്റെ ഒട്ടുംജാഡയില്ലെതെ മനസ്സു തുറന്നു സംസാരിക്കുന്ന പ്രകൃതം ആണ് ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്. ഇപ്പോഴിതാ ആദ്യകാലത്തെ പ്രണയത്തെ കുറിച്ച് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ മനസ്സ് തുറക്കുകയാണ്.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സൗന്ദര്യം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ തന്റെ എല്ലാ പ്രണയങ്ങളും പരാജയപ്പെട്ടുപോയി. ആരോടെങ്കിലും പ്രണയം തോന്നിയാല്‍ തന്നെ തുറന്നു പറയാന്‍ പേടിയായിരുന്നു.

കിട്ടുന്ന മറുപടി നെഗറ്റീവ് ആകുമോ എന്ന് വിചാരിച്ചു പലതും തുറന്നു പറഞ്ഞിട്ടില്ലെന്ന് താരം അഭിമുഖത്തില്‍ പറഞ്ഞു. കെട്ടിയോളാണെന്റെ മാലാഖയില്‍ താരം മികച്ച അഭിനയമാണ് കാഴ്ചവച്ചത്. ആസിഫിനൊപ്പം മത്സരിച്ച് നിന്നാണ് വീണ അഭിനയിച്ചത്.

CATEGORIES
TAGS

COMMENTS