‘ദുൽഖർ എപ്പോഴും വിവാഹം കഴിക്കാൻ നിർബന്ധിക്കുമായിരുന്നു..’ – മനസ്സ് തുറന്ന് നടി നിത്യ മേനോൻ
കുട്ടിത്തം നിറഞ്ഞ അഭിനയവും കുസൃതി നിറഞ്ഞ ചിരിയുമായി സ്‌ക്രീനിൽ വന്ന മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരം നടി നിത്യ മേനോൻ. തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും വരെ അഭിനയിച്ച് മുന്നേറുകയാണ് ഈ മലയാളി പെൺകൊടി. ‘ആകാശഗോപുരം’ എന്ന മോഹൻലാൽ ചിത്രതിലൂടെ മലയാളത്തിലേക്ക് വന്ന താരം പിന്നീട് ഒരുപാട് സിനിമകളിൽ അഭിനയിച്ചു.
സെവൻ ഓ ക്ലോക്ക് എന്ന കന്നഡ ചിത്രത്തിലാണ് നിത്യ ആദ്യമായി അഭിനയിക്കുന്നത്. അപൂർവ്വരംഗം, അൻവർ, ഉറുമി, ബാച്ചിലർ പാർട്ടി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം തോന്നി തുടങ്ങിയത് ദുൽഖർ നായകനായി എത്തിയ ഉസ്താദ് ഹോട്ടലിലാണ്. കഴിഞ്ഞ വർഷമാണ് നിത്യ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
അക്ഷയ് കുമാർ പ്രധാനവേഷത്തിൽ എത്തിയ മിഷൻ മംഗൾ എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. കോളാമ്പി എന്ന മലയാള ചിത്രത്തിലാണ് നിത്യ അവസാനമായി അഭിനയിച്ചത്. ദുൽഖറിന്റെ നായികയായി മലയാളത്തിലും തമിഴിലും നിത്യ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ-നിത്യ ജോഡികളുടെ സിനിമകൾ എല്ലാം തന്നെ ഗംഭീരാഭിപ്രയം നേടിയതുമാണ്.
ഇപ്പോഴിതാ ദുൽഖറിനെ കുറിച്ച് സിനിമ എക്സ്‌പ്രസിന്റെ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് നിത്യാമേനോൻ. പുതിയ വെബ് സീരിസിന്റെ അനുഭവങ്ങളും പ്രതീക്ഷകളെ പറ്റിയും സംസാരിക്കുന്നതിനിടയിലാണ് നിത്യ ദുൽഖർ പറഞ്ഞ ഒരു കാര്യം സൂചിപ്പിച്ചത്. അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്ന ‘ബ്രീത്ത് ഇൻടു ദി ഷാഡോസ്’ എന്ന വെബ് സീരീസ് ജൂലൈ പത്തിന് ആമസോൺ പ്രിമിലൂടെ റീലിസ് ചെയ്യും.
‘വിവാഹശേഷം ജീവിതം വളരെ മനോഹരമായി ആസ്വദിക്കുന്ന ഒരാളാണ് ദുൽഖറെന്നും അതുകൊണ്ട് തന്നെ തന്നോട് വിവാഹം കഴിക്കാൻ നിർബന്ധിക്കുമെന്നും നിത്യാ അഭിമുഖത്തിൽ പറഞ്ഞു. അതുപോലെ കൊറോണ വരുന്നതിന് മുമ്പ് തന്നെ രണ്ട് വർഷത്തോളം ക്വാറന്റീനിലായിരുന്നു താൻ എന്നും അതുകൊണ്ട് ഇപ്പോൾ ഉള്ള ഈ ലോക്ക് ഡൗൺ തനിക്ക് വലിയ പുതുമയുള്ളതായി തോന്നില്ല, തന്റെ ഈ ലോകത്തിലേക്ക് സ്വാഗതമെന്നും നിത്യാ പറഞ്ഞു.