‘പൊരിച്ച മീൻ കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്..’ – ഡബ്ല്യൂസിസിക്കെതിരെ തുറന്നടിച്ച് ഹരീഷ് പേരടി

‘പൊരിച്ച മീൻ കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്..’ – ഡബ്ല്യൂസിസിക്കെതിരെ തുറന്നടിച്ച് ഹരീഷ് പേരടി

മലയാള സിനിമയിൽ അപ്രതീക്ഷിതമായി രൂപപ്പെട്ട ഒരു സംഘടനയൊന്നുമല്ല വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന ഡബ്ല്യൂ.സി.സി. 2017-ൽ നടിയെ ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾക്കും പ്രയാസങ്ങൾക്കും പരിഹാരം കാണാൻ വേണ്ടി രൂപംകൊണ്ട സംഘടനയാണ് ഡബ്ല്യൂസിസി. എന്നാൽ ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് ഡബ്ല്യൂസിസി ഇപ്പോൾ കടന്നുപോകുന്നത്.

ഡബ്ല്യൂസിസിയുടെ തുടക്കകാലം മുതൽ ഒപ്പമുണ്ടായിരുന്നു ഒരാളായിരുന്നു സംവിധായിക വിധു വിൻസെന്റ്. ഈ കഴിഞ്ഞ ദിവസം ഡബ്ല്യൂസിസിയിൽ നിന്ന് രാജിവെക്കുകയും അതിലെ ചില അംഗങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു വിധു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. തൊട്ടടുത്ത ദിവസം ഡബ്ല്യൂസിസിയുടെ തലപ്പത്ത് ഇരിക്കുന്ന ഒരു സംവിധായിക എതിരെ ആരോപണവുമായി കോസ്റ്റിയൂം ഡിസൈനറായ സ്റ്റെഫിയും രംഗത്തുവന്നു.

ഇത്രയേറെ ആരോപണങ്ങൾ തങ്ങൾക്ക് എതിരെ വന്നിട്ടും യാതൊരുവിധ പ്രതികരണങ്ങളോ മറുപടിയോ സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. നടി പാർവതിക്ക് എതിരെ വരെ ആരോപണങ്ങൾ ഉണ്ടായിട്ടും പാർവതി ചെയ്തത് തന്റെ ഫേസ്ബുക്ക് കവർ പിക് ഡബ്ല്യൂസിസി എന്നാക്കിയതല്ലാതെ കൃത്യമായ മറുപടിയില്ലായിരുന്നു.

ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡബ്ല്യൂസിസിക്ക് എതിരെ തുറന്നടിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പർ(വിധു) ഗുരുതരമായ ആരോപണങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ വെച്ചിട്ട്, ക മ എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണെന്ന് പേരാടി ചോദിച്ചു.

ഒരു സംസ്ഥാന അവാർഡ് ജേതാവിന്റെ തിരക്കഥ യെസ് അല്ലെങ്കിൽ നോ പറയാതെ ആറു മാസം പൂജക്കുവയ്ക്കാൻ കരണമെന്താണെന്നും പൊരിച്ച മീൻ കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നതെന്നും അവനവൻ നയിക്കുന്ന സംഘടനയിലും തുല്യ നീതിയിൽ വിളമ്പാൻ പറ്റണമെന്നും ഹരീഷ് കുറിച്ചു. ഈ കാര്യങ്ങൾക്ക് എല്ലാം ഡബ്ല്യൂസിസിയുടെ ഭാഗത്ത് നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു എന്ന് ഹരീഷ് പോസ്റ്റ് ചെയ്തു.

CATEGORIES
TAGS