ദിലീപും മഞ്ജുവും വീണ്ടും ഒരു വേദിയിൽ..!! കാവ്യ കൂടി വേണം എന്ന് ആരാധകർ

പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് സരിഗമപ ഈ വരുന്ന ക്രിസ്തുമസിന് ആരാധകര്‍ക്ക് സര്‍പ്രൈസ് ആയി ദിലീപും മഞ്ജുവുമാണ് പരിപാടിയില്‍ അതിഥികളായി എത്തുന്നത്. കാവ്യ കൂടി വേണം എന്നാണ് സംഗതി അറിഞ്ഞ പ്രേക്ഷകരുടെ ആവശ്യം. എന്നാല്‍ ഇവര്‍ രണ്ടു പേരും ഒരേ സമയം അല്ല ഷോയില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാനല്‍ പുറത്തു വിട്ട പ്രോമോ വീഡിയോ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് എന്തായാലും ജനങ്ങള്‍. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്രിസ്തുമസ് സ്പെഷ്യല്‍ എപ്പിസോഡ് സംപ്രേഷണം ചെയ്യുക. ദിലീപിന് അവതാരകന്‍ ഒരു സര്‍പ്രൈസ് ഒരുക്കുന്നതായി വീഡിയോയില്‍ കാണിക്കുന്നുണ്ട്.

എന്നാല്‍ ആ സര്‍പ്രൈസ് മഞ്ജുവല്ല നാദിര്‍ഷയാണ് എന്നും ആരാധകര്‍ ഊഹിക്കുന്നുണ്ട്. ഷോയില്‍ കാവ്യയുടെ ഒരു കുറവുണ്ടെന്നാണ് ഒരുകൂട്ടം ആളുകളുടെ പരാതി. മഞ്ജുവും ഷാന്‍ റഹ്മാനും തമ്മിലുള്ള സംഭാഷണവും പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഞാന്‍ ചേച്ചിയെ ആദ്യമായി വിളിക്കുന്നത് ഒരു പാട്ടു പാടി തരണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് എന്ന് ഷാന്‍ പറയുന്നുണ്ട്. കള്ളിപ്പൂങ്കുയിലെ എന്ന ഗാനം കേള്‍ക്കുന്ന മഞ്ജു.. എറെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നായി ആ പാട്ടിനെ പറ്റി വാചാലയാവുന്നുണ്ട്.

CATEGORIES
TAGS

COMMENTS