കൺമണിയ്ക്ക് പേരിട്ടു..!! വല്യച്ചനെ മറക്കാതെ പേരിടൽ ചടങ്ങ് ആഘോഷമാക്കി ആദിത്യൻ

കൺമണിയ്ക്ക് പേരിട്ടു..!! വല്യച്ചനെ മറക്കാതെ പേരിടൽ ചടങ്ങ് ആഘോഷമാക്കി ആദിത്യൻ

സിനിമാ സീരിയല്‍ രംഗത്തെ പ്രിയപ്പെട്ട താര ദമ്പതികളാണ് ആദിത്യനും അമ്പിളിയും. ഇരുവര്‍ക്കും കുഞ്ഞ് പിറന്ന സന്തോഷം ആരാധകരുമായി അടുത്തുടെ പങ്കുവച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇരുവരും ഇക്കഴിഞ്ഞ ജനുവരി 25നാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സാനിധ്യത്തില്‍ കൊറ്റംകുളങ്ങര അമ്പലത്തില്‍ വച്ചായിരുന്നു ആദിത്യന്‍ അമ്പിളിയുടെ കഴുത്തില്‍ താലി കെട്ടിയത്.

പ്രസവശേഷം ആദിത്യന്‍ അമ്പിളി സുഖമായി ഇരിക്കുകയാണെന്നും, വല്യച്ചനായ നടന്‍ ജയന്റെ മാസമാണ് നവംബര്‍ കൂടാതെ അമ്മേടെ നക്ഷത്രത്തിലാണ് ജനിച്ചതെന്നും ഈശ്വരനോടും പ്രാര്ഥിച്ചവരോടും സഹായിച്ചവരോടും നന്ദിയുണ്ടെന്നും ആദിത്യന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

ഇപ്പോഴിതാ മകന്റെ പേരിടന്‍ ചടങ്ങിന്റെ വിശേഷം താരം പങ്കുവച്ചിരിക്കുകയാണ്. നവംബര്‍ 20ന് ആണ് താരത്തിന്റെ മകന്‍ പിറന്നത്. ഞങ്ങളുടെ കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു പേര് ഇട്ടു ”അര്‍ജുന്‍’ എന്നാണത്. പ്രാര്ഥിച്ചവര്‍ക്കും ഒപ്പം നിന്നവര്‍ക്കും നന്ദിയുണ്ടെന്ന് ആദിത്യന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. കുഞ്ഞിന്റെ ചിത്രവും മകന്‍ അപ്പുവിന്റെ ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധിപേരാണ് ആശംസകള്‍ അറിയിച്ചിരുക്കുന്നത്. അമ്പിളി വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി എത്തുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

CATEGORIES
TAGS

COMMENTS