‘താരപുത്രി വനിത ഇനി പീറ്റർ പോളിന് സ്വന്തം..’ – നടി വനിത വിജയകുമാർ മൂന്നാമതും വിവാഹിതയായി

‘താരപുത്രി വനിത ഇനി പീറ്റർ പോളിന് സ്വന്തം..’ – നടി വനിത വിജയകുമാർ മൂന്നാമതും വിവാഹിതയായി

തമിഴ് നടൻ വിജയകുമാറിന്റെ മകളും നടിയുമായ വനിതാ വിജയകുമാർ വീണ്ടും വിവാഹിതയായി. ക്രിസ്‌തീയ ആചാരപ്രകാരമായിരുന്നു താരത്തിന്റെ വിവാഹം. ഈ കഴിഞ്ഞ ആഴ്ചയായിരുന്നു താരം വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത തന്റെ ആരാധകർക്കൊപ്പം പങ്കുവച്ചത്. പീറ്റർ പോൾ എന്ന സംവിധായകനായാണ് താരത്തെ വിവാഹം ചെയ്യുന്നത്.

നിശ്ചയിച്ചത് പോലെ ജൂൺ 27-ന് തന്നെ കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരുന്നു വിവാഹം നടന്നത്. വെള്ള ഗൗണിൽ അതിസുന്ദരിയായി തിളങ്ങിയാണ് വനിതാ വിവാഹത്തിന് എത്തിയത്. പീറ്റർ പോൾ കോട്ടും സ്യൂട്ടുമായിരുന്നു ധരിച്ചത്. വിവാഹ ശേഷം വനിതാ തന്റെ പെൺമക്കൾക്കും വരൻ പീറ്ററിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ വൈറലാണ്.

കേക്ക് മുറിച്ചും ബിയർ ബോട്ടിൽ പൊട്ടിച്ചും ഇരുവരും തങ്ങളുടെ ദാമ്പത്യ ജീവിതം ആരംഭിച്ചത്. അതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മലയാളത്തിൽ ഹിറ്റ്ലർ ബ്രതെഴ്സ് എന്ന സിനിമയിൽ നായികയായി താരം അഭിനയിച്ചിട്ടുണ്ട്. തമിഴ് ബിഗ് ബോസിലെ ഒരു മത്സരാർത്ഥിയായിരുന്നു വനിതാ. ഷോയുടെ 84 ദിവസമാണ് വനിതാ പുറത്തായത്.

ആദ്യ രണ്ട് വിവാഹ ബന്ധത്തിൽ നിന്ന് 3 മക്കളാണ് വനിതയ്ക്ക് ഉള്ളത്. നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്തമകളായ വനിതയുടെ സഹോദരങ്ങളും സിനിമയിൽ അഭിനയിച്ചവരാണ്. നടൻ അരുൺ വിജയ് വനിതയുടെ ഹാഫ് ബ്രദറാണ്. 1995 പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി വനിത.

CATEGORIES
TAGS