‘തകർപ്പൻ വെറൈറ്റി ഫോട്ടോഷൂട്ടുമായി നടി സാധിക വേണുഗോപാൽ..’ – ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ

അഭിനയവും മോഡലിംഗും ഒരുപോലെ കൊണ്ടുപോകുന്ന ചുരുക്കം ചില നടിമാർ മാത്രമേ മലയാള സിനിമ-സീരിയൽ രംഗത്തുള്ളു. ഇതിൽ ഏതെങ്കിലും ഒരു മേഖലയിൽ ശ്രദ്ധകൊടുത്താണ് പലരും മുന്നോട്ട് പോകുന്നത്. സിനിമയിലും സീരിയലിലും മോഡലിംഗിലും ഒരുപോലെ തിളങ്ങുന്ന ഒരു താരമാണ് നടി സാധിക വേണുഗോപാൽ.

‘നാടൻ-മോഡേൺ-ഗ്ലാമറസ്’ വേഷങ്ങളിൽ അതിപ്പോ അഭിനയത്തിലായാലും മോഡലിംഗിലായാലും പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റാൻ താരത്തിന് സാധിക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ് സാധിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ. ഡിറക്ടറായ മിഥുൻ ബോസിന്റെ ബോസ് മീഡിയയ്ക്ക് വേണ്ടിയാണ് താരം ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

മണിക്കൂറുകൾകൊണ്ട് തന്നെ ഫോട്ടോസ് എല്ലാം സോഷ്യൽ മീഡിയകളിൽ വൈറലായി. വ്യത്യസ്തമായ വേഷം ധരിച്ചാണ് താരം ഈ പുതിയ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. റെനോജ്‌ ബി റെയ്മണ്ടാണ് മനോഹരമായ താരത്തിന്റെ ഫോട്ടോസ് എടുത്തിരിക്കുന്നത്. സാധിക തന്നെയാണ് ഈ വെറൈറ്റി കോസ്റ്റിയുമിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

പുതുവർഷത്തോട് അനുബന്ധിച്ച് താരം ചെയ്ത ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. നാടൻ വേഷമായ സെറ്റ് മുണ്ട് ധരിച്ചായിരുന്നു അത്. 2012-ൽ റിലീസായ ‘ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന സാധിക പിന്നീട് നിരവധി സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു.

CATEGORIES
TAGS
NEWER POST‘ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വിട്ടുകൊടുക്കില്യച്ചണ്ണു..’ – പാടത്ത് വിത്ത് വിതച്ച് നടി അനുമോൾ
OLDER POST‘ഞങ്ങളെ കുറിച്ച് ഗോസിപ്പുകൾ ഉണ്ടാക്കുന്ന സമയത്ത് സ്ക്രിപ്റ്റ് എഴുതിക്കൂടെ അവർക്ക്..’ – തുറന്നടിച്ച് മഞ്ജു പത്രോസ്