”ഞാൻ മാത്രമേ കണ്ടുള്ളൂ..” – നന്ദനത്തിലെ ഹിറ്റ് ഡയലോഗിനെ പിന്നിലെ കഥ പറഞ്ഞ് നവ്യ
രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥ്വിരാജും നവ്യാ നായരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് നന്ദനം. ചിത്രം പുറത്തിറങ്ങി ആറു വര്‍ഷം പിന്നിട്ടിട്ടും ”ഞാന്‍ മാത്രമേ കണ്ടുള്ളൂ” എന്ന ഹിറ്റ് ഡയലോഗുകള്‍ ആരാധകര്‍ ഇപ്പോഴും ഓര്‍ക്കുന്നു.
വിവാഹത്തിന് ശേഷം നവ്യ അഭിനയരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു. ഇപ്പോഴിതാ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രത്തിലൂടെ താരം വീണ്ടും തിരിച്ചുവരവ് നടത്തുകയാണ്. ചിത്രത്തിലെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇപ്പോഴിതാ നന്ദനത്തിലെ ആ ഹിറ്റ് ഡയലോഗിന് പിന്നിലെ കഥ താരം ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയാണ്. കളിചിരികള്‍ പങ്കുവെക്കുന്ന കണ്ണനെ കാണാന്‍ ആണ് ഈ പതിനായിരങ്ങള്‍ ഗുരുവായൂരിലേക്ക് വരുന്നത് എന്ന രീതിയില്‍ എക്‌സൈറ്റഡ് ആയി ആണ് ”ഞാന്‍ മാത്രമേ കണ്ടിട്ടുള്ളൂ” എന്ന ഡയലോഗ് പറഞ്ഞത്. ആ വാക്കിവന്റെ തീവ്രത മനസ്സിലാക്കിയാണ് അഭിനയിച്ചത്.