‘ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു..’ – സന്തോഷം പങ്കുവച്ച് നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ..!

‘ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു..’ – സന്തോഷം പങ്കുവച്ച് നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ..!

‘നമ്മൾ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന് പിന്നീട് സംവിധാനമേഖലയിലേക്ക് തിരഞ്ഞ താരമാണ് സിദ്ധാർഥ് ഭരതൻ. സംവിധായകൻ ഭരതന്റെയും നടി കെ.പി.എ.സി. ലളിതയുടെയും മകനാണ് സിദ്ധാർഥ്. നമ്മളിന് ശേഷം ചില സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകർക്ക് പിന്നീട് കൂടുതൽ ഇഷ്ടപ്പെട്ട കഥാപാത്രം സ്പിരിറ്റിലെ സമീറാണ്.

ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ഈ കഴിഞ്ഞ വർഷമായിരുന്നു താരം വീണ്ടും വിവാഹിതനായത്. ഇപ്പോഴിതാ തന്റെ കുടുംബത്തിലേക്ക് പുതിയ ഒരാൾകൂടി വന്നതിന്റെ സന്തോഷം സിദ്ധാർഥ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. തനിക്കും ഭാര്യ സുജിനക്കും ഒരു പെൺകുഞ്ഞ് പിറന്ന സന്തോഷമാണ് സിദ്ധാർഥ് പങ്കുവച്ചത്.

‘ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു.. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നു..’, സുജിനയുടെയും കുഞ്ഞിന്റെയും ഫോട്ടോയോടൊപ്പം സിദ്ധാർഥ് കുറിച്ചു. 2019 ഓഗസ്റ്റ് 31-നായിരുന്നു ഇരുവരുടെയും വിവാഹം. സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ജിന്നിൽ സൗബിനും ശാന്തി ബാലചന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

2012-ൽ അച്ഛൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമ വീണ്ടും റീമക് ചെയ്ത സംവിധാനത്തിലും കൈമുദ്ര പതിപ്പിച്ചു സിദ്ധാർഥ്. ദിലീപ് നായകനായ ചന്ദ്രേട്ടൻ എവിടെയാ എന്ന മികച്ച സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത് സിദ്ധാർഥാണ്. കുഞ്ചാക്കോ ബോബന്റെ വർണ്യത്തിൽ ആശങ്കയും സംവിധാനം ചെയ്തത് സിദ്ധാർഥ് ആയിരുന്നു. 2016-ലാണ് സിദ്ധാർഥ് ക്യാമറയ്ക്ക് മുമ്പിൽ അവസാനമായി വേഷമിട്ടത്.

CATEGORIES
TAGS