‘ഫോട്ടോഷൂട്ടിലൂടെ കഥ പറഞ്ഞ് നടി അമല പോൾ..’ – സീരീസ് ഓഫ് ഫോട്ടോഷൂട്ടുമായി താരം..!!

വ്യത്യസ്തവും സ്വാഭാവികമായ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി അമല പോൾ. നീലത്താമര എന്ന മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് തമിഴ്, തെലുഗ്, കന്നഡ ഭാഷകളിൽ എല്ലാം അഭിനയിച്ച് തെന്നിന്ത്യൻ നായികയായി മാറിയ അമല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ് നാട് സർക്കാരിന്റെ അവാർഡും നേടിയെടുത്തു.

മൈന എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു അമല പോൾ അവാർഡിന് അർഹയായത്. തമിഴ് സംവിധായകൻ വിജയുമായി വിവാഹിതയായെങ്കിലും 2 വർഷം മാത്രമേ ആ ബന്ധം തുടർന്നൊള്ളു. 2017ൽ നിയമപരമായി ആ ബന്ധം വേർപ്പെടുത്തുകയും ചെയ്തു. പിന്നീട് വീണ്ടും സിനിമയിലേക്ക് മടങ്ങി വന്ന താരത്തിന് ഇപ്പോൾ കൈനിറയെ സിനിമകളാണ്.

ആടൈ എന്ന തമിഴ് ചിത്രമാണ് താരം അഭിനയിച്ചതിൽ അവസാനമായി പുറത്തിറങ്ങിയത്. കൊറോണ വ്യാപനം എല്ലാവരെയും ബാധിച്ച പോലെ സിനിമ മേഖലയെയും നല്ല രീതിയിൽ ബാധിച്ചിരുന്നു. നിർത്തി വച്ച ഷൂട്ടിംഗ് പലതും വീണ്ടും ആരംഭിച്ചിരുന്നില്ല. ലോക് ഡൗൺ നാളിൽ നാട്ടിലാണ് അമല പോൾ.

തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആശയങ്ങളും താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്. എല്ലാ പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെയായി അമല പോൾ ബെഡ് റൂം ഫോട്ടോഷൂട്ട് എന്ന രീതിയിൽ ഒരു സീരീസ് ഓഫ് ഫോട്ടോഷൂട്ട് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഓരോ ചാപ്റ്ററായി ഓരോ ഫോട്ടോഷൂട്ടും താരം പോസ്റ്റ് ചെയ്യുന്നത്.

ഇതിനോടകം നാല് ഫോട്ടോഷൂട്ട് ചാപ്റ്ററുകൾ താരം പുറത്തുവിട്ടിരുന്നു. മോഡേൺ ഔട്ഫിറ്റിലാണ് താരം ഈ നാല് ഫോട്ടോഷൂട്ടും ചെയ്തിരിക്കുന്നത്. കിടക്കയിലും തറയിലും വരാന്തയിലും റൈറ്റിംഗ് റൂമിലുമെല്ലാമാണ് ഓരോ ഫോട്ടോ സ്റ്റോറിയും ചെയ്‌തിരിക്കുന്നത്‌. ആരാധകരിൽ നിന്ന് മികച്ച അഭിപ്രായങ്ങളാണ് മിക്ക ഫോട്ടോസിനും ലഭിച്ചിരിക്കുന്നത്.

ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലാണ് ഫോട്ടോഷൂട്ടിന്റെ ലൊക്കേഷനായി തിരഞ്ഞെടുത്തിരിക്കുന്നത്. വൈഷ്ണവ് ബി.എസാണ് എല്ലാ ഫോട്ടോസും ക്യാമറയിൽ പകർത്തിയിരിക്കുന്നത്. സോണിയ സാൻഡ്യവോയാണ് വസ്ത്രങ്ങൾ ഡിസൈനിംഗ് ചെയ്‌തിരിക്കുന്നത്‌. മികച്ച ഔട്ട് ഹിറ്റുകളാണ് അമല ധരിച്ചിരിക്കുന്നത്.

CATEGORIES
TAGS