‘ജയന്റെ മരണത്തിന് കാരണം ബാലൻ കെ നായരാണെന്ന് അന്ന് ചിലർ പറഞ്ഞുണ്ടാക്കി..’ – അച്ഛനെ കുറിച്ച് നടൻ മേഘനാഥൻ
കോളിളക്കത്തിൽ ഹെലികോപ്റ്ററിൽ തൂങ്ങി കിടക്കുന്ന നടൻ ജയന്റെ ക്ലൈമാക്സ് രംഗം ആരും മറന്നിട്ടുണ്ടാകില്ല. മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർഹീറോ ജയൻ പക്ഷേ ആ സീനിന്റെ ഷൂട്ടിങ്ങിന് ഹെലികോപ്റ്ററിൽ നിന്ന് വീണു മരണപ്പെട്ടു. ഞെട്ടലോടെയാണ് ആരാധകരും സിനിമാലോകവും ആ വാർത്ത കേട്ടത്.
ഇന്നും ജയൻ മലയാളികളുടെ മനസ്സിൽ നിലനിൽക്കുന്നത് ഡ്യൂപ്പ് പോലുമില്ലാതെ അത്തരം രംഗങ്ങൾ ചെയ്യുന്നത് കണ്ടത് കൊണ്ടാവാം. ആ കാലത്ത് ജയൻ ഉണ്ടാക്കിയ ഓളത്തോളം ഒരു നടന്മാർക്കും എത്തിപ്പെടാൻ ഇന്നും പറ്റിയിട്ടില്ല. എന്നാൽ ജയൻ മരിച്ച് 40 കൊല്ലം കഴിഞ്ഞിട്ടും ഇന്നും മരണത്തിലെ ദുരൂഹതയും സംശയവും ജനങ്ങൾക്ക് മാറിയിട്ടില്ല.
ജയൻ കൊ.ലപ്പെട്ടതാണോ എന്ന് പോലും ആളുകൾ ഇന്നും സംശയിക്കുന്നുണ്ട്. എന്നാൽ മരണത്തേക്കാൾ വേദനിപ്പിച്ചത് ആ ആരോപണങ്ങൾക്ക് എല്ലാം നടൻ ബാലൻ കെ നായരുടെ പേരും ഒപ്പം ചേർത്തു എന്നതാണ്. കോളിളക്കത്തിന്റെ ക്ലൈമാക്സിൽ ജയനൊപ്പം അഭിനയിച്ചത് ബാലൻ കെ നായർ ആയിരുന്നു. ആ അപകടത്തിൽ അദ്ദേഹത്തിനും കാലിന് പരിക്ക് പറ്റിയിരുന്നു.
വില്ലൻ വേഷങ്ങളിൽ അഭിനയിച്ചതുകൊണ്ട് തന്നെ ആളുകൾ അദ്ദേത്തിന്റെ പേരിൽ കുറ്റ.മാരോപിച്ചു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകനും നടനുമായ മേഘനാഥൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ കാര്യം വീണ്ടും വെളിപ്പെടുത്തിയിരിക്കുകയാണ്. വില്ലൻ വേഷങ്ങൾ ചെയ്ത അച്ഛൻ പക്ഷേ വീട്ടിൽ അങ്ങനെ അല്ലായിരുന്നു. വളരെ കൂളായിരുന്നു. ഞങ്ങൾ മക്കൾ അച്ഛനെ അടുത്ത് കിട്ടിയിട്ടില്ല ഷൂട്ടിംഗ് കാരണം.
പണ്ടൊക്കെ മിക്ക മലയാള സിനിമകളുടെ ഷൂട്ടിങ്ങും ചെന്നൈയിൽ വച്ചായിരിക്കും. അച്ഛൻ അതുകൊണ്ട് അവിടെ ആയിരിക്കും പിന്നീട് നാട്ടിൽ കേരളത്തിൽ ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് അച്ഛനെ കാണാൻ കിട്ടിയത്. ജയൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മരണത്തിന് കാരണം അച്ഛനാണെന്ന് ചിലർ എഴുതി വിട്ടു. ജയൻ മരിച്ചത് അച്ഛൻ അറിഞ്ഞിരുന്നില്ല, അച്ഛൻ കാലിന് പരിക്ക് ഉണ്ടായിരുന്നു. മരിച്ചെന്ന് അറിഞ്ഞപ്പോൾ അച്ഛൻ ഒരുപാട് വേദനിച്ചു. അത് ഉൾകൊള്ളാൻ അച്ഛൻ പറ്റിയില്ല.
പിന്നെ അന്ന് മഞ്ഞപത്രക്കാർ എഴുതി വിടുന്നത് കേട്ട് അച്ഛൻ വീട്ടിൽ ഇരിക്കാൻ താല്പര്യമില്ലായിരുന്നു. തെറ്റ് ചെയ്തില്ലായെന്ന് ഉറപ്പുള്ളവർ എന്തിനാണ് പേടിച്ച് പുറത്തിറങ്ങാതെ ഇറക്കുന്നത് എന്നായിരുന്നു അച്ഛന്റെ നിലപാട്. ആ സിനിമയുടെ അണിയറപ്രവർത്തകരോ സിനിമയിലെ മറ്റു സുഹൃത്തുക്കളോ അച്ഛൻ എന്ന് വ്യക്തിയെ തെറ്റിദ്ധരിച്ചിട്ടില്ല. നടൻ ആണെങ്കിലും ബാലൻ കെ നായരുടെ മകൻ എന്ന ലേബലിൽ ആണ് ഞാൻ ഇപ്പോഴും അറിയപ്പെടുന്നത് അതിൽ ഒരുപാട് സന്തുഷ്ടനാണ് താനെന്നും മേഘനാഥൻ പറഞ്ഞു.