‘സ്കൂളിൽനിന്ന് വരുന്ന വഴിക്ക് എന്നെ കാത്ത് വിഷ്ണുവേട്ടൻ നിൽക്കുമായിരുന്നു..’ – പ്രണയകഥ പറഞ്ഞ് അനുസിത്താര

‘സ്കൂളിൽനിന്ന് വരുന്ന വഴിക്ക് എന്നെ കാത്ത് വിഷ്ണുവേട്ടൻ നിൽക്കുമായിരുന്നു..’ – പ്രണയകഥ പറഞ്ഞ് അനുസിത്താര

അഭിനയിച്ച സിനിമകളിൽ പലതും സൂപ്പർഹിറ്റുകളായി മാറിയ താരമാണ് നടി അനു സിത്താര. കുടുംബപ്രേക്ഷകരുടെ ഇഷ്ടനടിയായി പെട്ടന്നുതന്നെ താരം ചുരുങ്ങിയ സമയം കൊണ്ട് മാറിക്കഴിഞ്ഞു. താരജാഡകൾ ഒന്നും തന്നെയില്ലാത്ത വ്യക്തിത്തിന് ഉടമകൂടിയാണ് അനു. മലയാളത്തനിമയുള്ള നടിയായ അനുസിത്താര കൂടുതലും നാടൻ വേഷങ്ങളാണ് ചെയ്യുന്നത്.

ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായി പ്രണയത്തിൽ ആയിരുന്നു അനു സിത്താര. ബാലതാരമായാണ് സിനിമയിൽ അനു അഭിനയിച്ചു തുടങ്ങിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ പ്രണയകഥയിൽ താരം ആദ്യമായി അഭിനയിച്ചത്. തുളസി എന്ന് കഥാപാത്രത്തിന്റെ ചെറുപ്പകാലം ചെയ്തത് അനുവായിരുന്നു.

തുടർന്ന് ഹാപ്പി വെഡിങ്ങിൽ ഒരു ശ്രദ്ധയമായ വേഷം ചെയ്ത യുവാക്കളുടെ പ്രിയപ്പെട്ട നായികയായി മാറി. സിനിമയിൽ നായിക ആവുന്നതിന് മുമ്പ് തന്നെ അനു സിത്താര വിഷ്ണുവിന്റെ ജീവിതത്തിലെ നായികയായി. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പ്രണയം തോന്നിയ വിഷ്ണുവിനെ 2015ൽ താരം വിവാഹം കഴിച്ചു. തന്റെ പ്രണയകഥയെ കുറിച്ച് അനു സിത്താര പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

‘ഞാൻ +2 വിന് പഠിക്കുമ്പോൾ ആണ് വിഷ്ണു ചേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. സ്കൂളിൽ നിന്ന് വരുന്ന വഴിക്ക് ചായക്കടക്ക് മുന്നിൽ എന്നെ കാത്ത് നിൽക്കുമായിരുന്നു. ആ സ്ഥലത്ത് ഉള്ളവർക്ക് മുഴുവനും എന്നെ അറിയാം, പ്രതേകിച്ച് എന്റെ അച്ഛനെ. വിഷ്ണുവേട്ടൻ പക്ഷേ എന്റെ അടുത്തേക്ക് വരികയോ സംസാരിക്കുകയോ ഒന്നും തന്നെ ചെയ്‌തില്ല.

പക്ഷേ ആളുകൾ ചേട്ടൻ എന്നെ നോക്കുന്നതെന്ന് മനസ്സിലായെന്ന് എനിക്ക് മനസ്സിലായി. അതിന്റെ പ്രത്യാഘാതം എന്താകുമെന്ന് അറിയാവുന്നതുകൊണ്ട് ഞാൻ അമ്മയുടെ ഫോണിൽ നിന്ന് വിളിച്ച് എന്റെ ഇഷ്ടക്കേട് പറഞ്ഞു. പിറ്റേ ദിവസം മുതൽ എന്നെ കാത്ത് ചേട്ടൻ അവിടെ നിന്നില്ല. അത് എന്നെ കൂടുതൽ ഉത്കണ്ഠ ഉളവാക്കി മാറ്റി. പിന്നീട് ഞാൻ അദ്ദേഹത്തെ വീണ്ടും വിളിച്ചു. എന്റെ വാക്കുകൾ വിലകൊടുക്കുന്ന വിഷ്ണുവേട്ടനോട് എനിക്കും ഇഷ്ടം തോന്നി. അനു സിത്താര പറഞ്ഞു.

വിഷ്ണുവേട്ടൻ തന്റെ ജീവിതത്തിൽ വന്നില്ലായിരുന്നവെങ്കിൽ താൻ വല്ല വീട്ടമ്മയായോ സാധാരണ ജോലിക്കാരിയായോ മാറിയേനെയെന്ന് അനു സിത്താര പറഞ്ഞു. അനു മമ്മൂട്ടിയുടെ വലിയ ആരാധിക കൂടിയാണ്. മാമാങ്കത്തിൽ അനു സിത്താര ഒരു വേഷം ചെയ്തിരുന്നു. മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS