ഗൂഗിളിൽ ഇക്കൊല്ലം ഏറ്റവുമധികം പേർ തിരഞ്ഞത് മോഹൻലാലിനെ, തൊട്ടുപിന്നിൽ മമ്മൂട്ടി..!!
2019 അവസാനിക്കുമ്പോൾ മലയാളത്തിൽ നിരവധി ഹിറ്റുകളും ഫ്ളോപ്പുകളും മലയാളികൾ കണ്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഗൂഗിൾ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ മമ്മൂട്ടിയെ പിന്നിലാക്കി ആരാധകർ ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞത് മോഹൻലാലിനെയാണ്.
പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ആയിരുന്നു 2019 ലെ ആദ്യ 200 കോടി ക്ലബ്ബിൽ ഇടം നേടിയ മോഹൻലാൽ ചിത്രം.’ 2019 ൽ മോഹൻലാലിൻറെ തായി പുറത്തിറങ്ങിയത് വെറും രണ്ടു ചിത്രം മാത്രമായിരുന്നു.
ഇട്ടിമാണി മെയ്ഡ് ഇൻ ചൈന യും ലൂസിഫറുമായിരുന്നു ആ ചിത്രങ്ങൾ. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന പ്രേക്ഷകർ വിചാരിച്ചത് പോലെ അത്ര വിജയം കൈവരിക്കാൻ സാധിച്ചില്ല. എന്നാൽ ലൂസിഫർ മലയാളം ഫിലിം ഇന്ഡസ്ട്രിയെ ഇളക്കിമറിച്ചാണ് 200 കോടി ക്ലബ്ബിൽ ഇടം നേടിയത്.
മമ്മൂട്ടിയുടെ 2019 ൽ പുറത്തിറങ്ങിയത് ഏഴ് ചിത്രങ്ങളായിരുന്നു. മോഹൻലാലിനെയും മമ്മൂട്ടിയുടെയും ലിസ്റ്റിനു പുറകിലാണ് ദുൽഖർ സൽമാൻ ഇത്തവണ ഉള്ളത്. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കം പുറത്തിറങ്ങിയത് 2019 ഡിസംബറിലായിരുന്നു ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു മാത്രമല്ല ചിത്രം 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയവരാണ് 3,4,5 സ്ഥാനങ്ങളിൽ ഉള്ളത്.