വിവാഹമെന്നാൽ വൈൻ പോലെ..!! പ്രണയത്തിൽ കുളിച്ച് പേർളിയും ശ്രീനിഷും

വിവാഹമെന്നാൽ വൈൻ പോലെ..!! പ്രണയത്തിൽ കുളിച്ച് പേർളിയും ശ്രീനിഷും

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേര്‍ളി മാണിയും ശ്രീനിഷും. ജനപ്രിയ ഷോ ബിഗ് ബോസിലൂടെയാണ് ഇരുവരും ഒന്നായത്. ബിഗ് ബോസ് വേദിയില്‍ വച്ചാണ് പേര്‍ളിയും ശ്രീനിഷും പ്രണയിച്ചത്. ശേഷം ബന്ധം വിവാഹത്തിലെത്തുകയും ചെയ്തു.

താരനിബിഡമായാണ് പേര്‍ളിയുടെയും ശ്രീനിഷിന്റെയും വിവാഹം നടന്നത്. ക്യൂട്ട് താരദമ്പതികളെന്നാണ് ഇരുവരേയും ആരാധകര്‍ വിളിക്കുന്നത്. ഈ വര്‍ഷം മേയ് മാസമായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വിവാഹ ശേഷം ഇരുവരും സോഷ്യല്‍ മീഡിയയിലും സജീവമാണ്.

മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ അവതാരകനായി എത്തിയ ആദില്‍ ഇബ്രാഹിന്റെ വിവാഹ വിരുന്നിലും തിളങ്ങിയത് പേര്‍ളിയും ശ്രീനിഷുമായിരുന്നു. ഇവരുടെ ക്യൂട്ട് ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ചടങ്ങില്‍ നിന്നെടുത്ത സ്‌പെഷ്യല്‍ ചിത്രം പേര്‍ളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. വിവാഹം ഒരു വൈന്‍ പോലെയാണെന്നാണ് താരം ചിത്രത്തിന് താഴെ കുറിച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇരുവരേയും ആരാധകര്‍ പേര്‍ളിഷ് എന്നാണ് വിളിക്കുന്നത്.

CATEGORIES
TAGS

COMMENTS