‘കർക്കടക നാളിൽ സരയുവിന് സമ്മാനമായി ലഭിച്ച സെറ്റുസാരികൾ..’ – സന്തോഷം പങ്കുവച്ച് താരം!!
‘മലയാളി തനിമ’ എന്ന വാക്ക് മലയാളികൾ കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടി വരുന്ന ചില കാര്യങ്ങളുണ്ട്. കേരളീയ വേഷങ്ങളിൽ മലയാളി പെൺകുട്ടികൾക്ക് ഒരു പ്രതേക ഭംഗിയാണ്, അപ്പോൾ അവരെ നമ്മൾ നല്ല മലയാള തനിമയുള്ള കുട്ടിയെന്നൊക്കെ വിളിക്കും. സിനിമയിൽ അഭിനയിക്കുന്ന താരങ്ങളും ഇത്തരം വേഷങ്ങളിൽ വരുമ്പോൾ മലയാളി പ്രേക്ഷകർ അത് ഏറ്റെടുക്കാറുണ്ട്.
മലയാള തനിമയുള്ള ഒരുപാട് നായികമാരുള്ളത് നമ്മുക്ക് അറിയാം. ഈ കാലഘട്ടത്തിൽ വളരെ കുറവാണെങ്കിലും കൂടുതലായി അനുശ്രീ, മഞ്ജു വാര്യർ തുടങ്ങിയവരെ ആ ഗണത്തിൽ പെടുത്താവുന്നതാണ്. അതുപോലെ തന്നെ നാടൻ വേഷങ്ങളിൽ തിളങ്ങുന്ന ഒരു താരമാണ് നടി സരയു മോഹൻ.
ഈ കഴിഞ്ഞ ദിവസം സെറ്റുസാരിയിൽ താരം ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഗംഭീരഭിപ്രായമാണ് താരത്തിന് ആ ചിത്രങ്ങൾക്ക് ലഭിച്ചത്. ഇപ്പോഴിതാ കർക്കടക മാസം ഒന്നാം തീയതിയായ കഴിഞ്ഞ ദിവസം താരം പങ്കുവച്ച പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നത്.
‘കർക്കടക സന്ധ്യയിൽ തേടി വന്ന സമ്മാനങ്ങൾ നോക്കൂ..’ എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്. എ.ആർ ഹാൻഡ് ലൂൺസാണ് താരത്തിന് സെറ്റു സാരികൾ സമ്മാനമായി നൽകിയത്. മനോഹരമായ 5 സെറ്റുസാരികളാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. തന്റെ ഇഷ്ടങ്ങളോട് ചേർന്ന് നിൽക്കുന്നവയാണ് എല്ലാമെന്നും സരയു പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.