‘വാനമ്പാടിയിലെ നിർമലേട്ടത്തി കട്ട മാസ്സാണ്..’ – കറുത്ത ഷർട്ടിലും ലുങ്കിയിലും തിളങ്ങി നടി ഉമ നായർ

‘വാനമ്പാടിയിലെ നിർമലേട്ടത്തി കട്ട മാസ്സാണ്..’ – കറുത്ത ഷർട്ടിലും ലുങ്കിയിലും തിളങ്ങി നടി ഉമ നായർ

കുടുംബ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി എന്ന സീരിയൽ. അതിലെ നിർമല എന്ന കഥാപാത്രം അവതരിപ്പിച്ച ഉമ നായരുടെ അഭിനയം എടുത്തു പറയേണ്ടത് തന്നെയാണ്. സീരിയലിൽ ആ കഥാപാത്രത്തിന് കഥയിലെ നിർണായക റോൾ തന്നെയാണ് ഉള്ളത്.

ആ കഥാപാത്രത്തിന്റെ 100% നീതിപുലർത്തിയാണ് ഉമ അത് അവതരിപ്പിച്ചിരിക്കുന്നതും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതും. രൂപംകൊണ്ടും ഭാവംകൊണ്ടും സംസാരശൈലി കൊണ്ടും കുടുംബത്തിന്റെ ഐക്യം നിലനിർത്തുന്ന കഥാപാത്രമായിട്ടാണ് ഉമ നായർ അവതരിപ്പിക്കുന്നത്. സീരിയലിൽ സാരിയാണ് താരം ധരിക്കുന്നത്.

എന്നാൽ ജീവിതത്തിൽ ഉമ നായർ എല്ലാത്തരം വേഷങ്ങളും ഇടും. എന്നാലും സാരി തന്നെയാണ് കൂടുതൽ ഇഷ്ടമെന്ന് പല അഭിമുഖങ്ങളിൽ താരം വ്യക്തമാക്കിയിട്ടുണ്ട്. ചുരിദാറും മറ്റ് മോഡേൺ വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അക്കൗണ്ടിൽ ഒരു വെറൈറ്റി ലുക്കിൽ എത്തിയിരിക്കുകയാണ് താരം.

കറുത്ത ഷർട്ടും പച്ച ലുങ്കിയും ധരിച്ച് മാസ്സ് ലുക്കിൽ വരുന്ന ഉമയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ആ ലുക്കിന് ലഭിച്ചിരിക്കുന്നത്. ‘നോക്കേണ്ട ഉണ്ണി ഇത് ഞാൻ അല്ല..’ എന്ന ക്യാപ്ഷനോടുകൂടിയാണ് താരം ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്.

ഇത് ഞങ്ങളുടെ നിർമല ഏട്ടത്തിയമ്മ തന്നെയാണോ, കൊടുംമാസ്സ്‌ ലുക്കായല്ലോ തുടങ്ങിയ കമന്റുകൾ ഫോട്ടോയുടെ താഴെ ആരാധകർ ഇട്ടിട്ടുണ്ട്. സീരിയലിൽ മാത്രമല്ല സിനിമയിലും സജീവമാണ് താരം. എടക്കാട് ബറ്റാലിയൻ, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS