‘നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി ഉപ്പും മുളകിലെ പാവാടക്കാരി..’ – അശ്വതിയുടെ വൈറൽ ഫോട്ടോസ്

‘നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി ഉപ്പും മുളകിലെ പാവാടക്കാരി..’ – അശ്വതിയുടെ വൈറൽ ഫോട്ടോസ്

മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഫ്ലാവർസ് ടി.വിയിലെ ഉപ്പും മുളകും. ഓരോ കഥാപാത്രവും മലയാളികൾ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് കാണുന്നത്. ബാലുവും, നീലുവും കേശുവും ശിവാനിയും ലച്ചുവും പാറുക്കുട്ടിയും മുടിയനുമെല്ലാം അത്രയേറെ പ്രിയപ്പെട്ടവരാണ് മലയാളികൾക്ക്.

ഇവര് മാത്രമല്ല ഒരുപാട് ചെറുതും വലുതുമായ കുറെ കഥാപാത്രങ്ങൾ സീരിയലിൽ വേറെയുമുണ്ട്. ചില കഥാപാത്രങ്ങൾ അപ്രതീക്ഷിതമായി വരാറുമുണ്ട്. അത്തരത്തിൽ ഒന്ന് ഈ കഴിഞ്ഞ ആഴ്ച സീരിയലിൽ പ്രത്യക്ഷപ്പെട്ടു. മുടിയന്റെ കടുത്ത ആരാധികയായിട്ടാണ് പൂജ എന്ന കഥാപാത്രം പാറമട വീട്ടിലേക്ക് എത്തിയത്.

മോഡലും അവതാരകയുമായ അശ്വതി നായരാണ് ആ കഥാപാത്രം അവതരിപ്പിച്ചത്. ലച്ചുവിനെ അവതരിപ്പിച്ച ജൂഹി പിന്മാറിയപ്പോൾ അതിന് പകരമായി എത്തിയ ആളാണോ എന്നാണ് ജൂഹിയുടെ മുഖസാദൃശ്യമുണ്ടായിരുന്ന അശ്വതി എത്തിയപ്പോൾ പ്രേക്ഷകർ വിചാരിച്ചത്. എന്നാൽ മുടിയന്റെ ആരാധികയായിട്ടാണ് അശ്വതി പക്ഷേ എത്തിയത്.

മികച്ച അഭിനയമായിരുന്നു താരം സീരിയലിൽ കാഴ്ചവെച്ചത്. ഇപ്പോൾ ഇടയ്ക്കിടെ അശ്വതി എപ്പിസോഡുകളിൽ എത്തുന്നുമുണ്ട്. അശ്വതിയെ ഉപ്പും മുളകിലും എത്തിയതോടെ അശ്വതിയെ സോഷ്യൽ മീഡിയ തിരയാനും തുടങ്ങി. ഇൻസ്റ്റാഗ്രാമിൽ സജീവമാണ് താരം. ഇപ്പോഴിതാ അശ്വതി പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

കൊച്ചു പാട്ടുപാവാടകാരിയായി ഉപ്പും മുളകിലും എത്തിയ അശ്വതി ഇപ്പോൾ ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ചേച്ചിയെ കാണാൻ വേണ്ടി മാത്രമാണ് ഉപ്പും മുളകും കാണുന്നതെന്ന് ചില ആരാധകർ കമന്റ് ചെയ്യാറുണ്ട്. അശ്വതി ഉണ്ടായിരുന്ന എപ്പിസോഡുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

CATEGORIES
TAGS