കാത്തിരിപ്പിന് ശേഷം മകൾ പിറന്നു, ആറാം മാസത്തിൽ ഭർത്താവിന് ഗുരുതര പരിക്ക്; സങ്കട കടൽ താണ്ടി ലക്ഷ്മി പ്രിയ
മിനി സ്ക്രീനിലും സിനിമയിലുമായി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ലക്ഷ്മി പ്രിയ. എല്ലാവരേയും പൊട്ടിച്ചിരിപ്പിക്കുമ്പോൾ താരത്തിന്റെ ഉള്ളിലുള്ള വേദന ആരെയും അറിയിക്കുന്നില്ല. നിരവധി സിനിമകളിലും മിന്ന സ്ക്രീൻ ഷോകളിലും ലക്ഷ്മി പ്രിയ സജീവമാണ്.
12 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് താരത്തിന് കുഞ്ഞ് ജനിച്ചത്. സങ്കടങ്ങൾ അവസാനിച്ചു എന്ന് വിചാരിച്ചപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ ജീവിതത്തിൽ നടന്നത്. കുഞ്ഞിന്റെ ആറാം മാസത്തിൽ ആണ് ഭർത്താവിന് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്.
കുഞ്ഞിനെ ഐസിയുവിലേക്ക് ആക്കിയ അതേ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു ഭർത്താവും. അതിജീവനത്തിന്റെ നാളുകളായിരുന്നു തനിക്ക് ആ സമയം. നാലു വർഷങ്ങൾക്കിപ്പുറം ആ കഥകൾ പറയുമ്പോൾ ലക്ഷ്മി പ്രിയയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
ജീവിതത്തിൽ അമ്മയാകുക, കുഞ്ഞ് ജനിക്കുക എന്നതൊക്കെ ഉള്ളത് ദൈവികമാണെന്നും ശാസ്ത്രത്തിന് ങ്ങതിൽ ഒരു പരിതിയുണ്ടെന്നും താരം കൂട്ടി ചേർത്തു.