മരണപ്പെട്ട സഹപ്രവർത്തകർക്ക് വേണ്ടി മൂന്ന് മണിക്കൂർ ചെലവിടാൻ അദ്ദേഹത്തിന് എന്താണിത്ര ബുദ്ധിമുട്ട്..!! തുറന്നടിച്ച് കസ്തൂരി ശങ്കർ

മരണപ്പെട്ട സഹപ്രവർത്തകർക്ക് വേണ്ടി മൂന്ന് മണിക്കൂർ ചെലവിടാൻ അദ്ദേഹത്തിന് എന്താണിത്ര ബുദ്ധിമുട്ട്..!! തുറന്നടിച്ച് കസ്തൂരി ശങ്കർ

ബ്രഹ്മാണ്ഡചിത്രം ഇന്ത്യന്‍ ടുവിന്റെ ചിത്രീകരണവേളയില്‍ ആയിരുന്നു ക്രെയിന്‍ അപകടത്തില്‍പ്പെട്ട് സിനിമപ്രവര്‍ത്തകര്‍ മരണപ്പെട്ടത്. ഇപ്പോഴിതാ സംഭവത്തില്‍ അന്വേഷണ സംഘം നടന്‍ കമലഹാസനെ ചോദ്യം ചെയ്ത രീതി ശരിയായില്ലെന്ന് തുറന്നടിച്ച് നടി കസ്തൂരി രംഗത്തെത്തിയിരിക്കുകയാണ്.

പോലീസ് സ്റ്റേഷനില്‍ വന്ന് മറ്റുള്ളവര്‍ സാക്ഷി പറയുമ്പോള്‍ കമലഹാസനെ പഞ്ചനക്ഷത്ര ഹോട്ടലുകളിലപം കാരവനിലും ചെന്ന് കുശലാന്വേഷണങ്ങള്‍ ചോദിക്കുന്ന രീതി മനസ്സിലാകുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചാദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രശസ്തിയില്‍ ഉള്ളവര്‍ പോലീസ് സ്റ്റേഷനില്‍ വന്ന് സംസാരിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും സാധാരണക്കാരായ സിനിമാപ്രവര്‍ത്തകര്‍ക്ക് വേണ്ടി മൂന്ന് മണിക്കൂര്‍ ചെലവിടാന്‍ പോലും അദ്ദേഹത്തിനു സമയം ഉണ്ടായില്ല എന്നത് നാണം കെടുത്തുന്ന കാര്യമാണെന്ന് നടി തുറന്നടിച്ചു.

മൂന്ന് മണിക്കൂര്‍ എന്ന് പറഞ്ഞാല്‍ അത്ര വല്യ കാര്യമായി കണക്കാക്കേണ്ടതില്ല എന്നും വിദേശയാത്രയ്ക്കായി അദ്ദേഹവും മണിക്കൂറോളം വിമാനത്താവളങ്ങളില്‍ ചെലവഴിക്കാറുള്ളതതാണ്. പക്ഷേ സാധാരണക്കാരായ സിനിമാക്കാരുടെ ജീവന്റെ കാര്യത്തില്‍ ഒരു വിലയും നല്‍കാന്‍ പറ്റാത്ത ഒരാളാണ് തമിഴ് ജനതയുടെ അവകാശത്തിനുവേണ്ടി മത്സരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ അപമാനം തോന്നുവെന്നും താരം പറഞ്ഞു.

CATEGORIES
TAGS

COMMENTS