ഒരു സ്ത്രീയുടെ സൗന്ദര്യം അവൾ ധരിക്കുന്ന വസ്ത്രത്തിലോ ശരീരത്തിലോ മുഖസൗന്ദര്യത്തിലോ അല്ല – അമേയ മാത്യു

മലയാളികളുടെ ഇഷ്ടപ്പെട്ട വെബ് സീരീസുകളിൽ ഒന്നാണ് കരിക്കിന്റെ വെബ് സീരീസുകൾ. എല്ലാം ഒന്നിലൊന്ന് മികച്ചതായാണ് അവർ എടുക്കുന്നത്. കരിക്കിന്റെ വെബ് സീരിസിലെ ഓരോ കഥാപാത്രങ്ങളും അവതരിപ്പിച്ച വ്യക്തികളെയും മലയാളികൾക്ക് സുപരിചിതരാണ്. അതിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു നടിയാണ് അമേയ മാത്യു.

താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒറ്റ എപ്പിസോഡിൽ മാത്രമാണ് അമേയ അഭിനയിച്ചതെങ്കിലും പ്രേക്ഷകരുടെ മനംകവർന്നു അമേയ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും എം എ ലിറ്ററേച്ചർ പൂർത്തിയാക്കിയ അമേയ, അമൃത ടിവിയിലെ ഒരു പരിപാടിയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

ഇപ്പോഴിതാ ഇൻസ്റ്റയിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് അമേയ. ‘ഒരു സ്ത്രീയുടെ സൗന്ദര്യം അവൾ ധരിക്കുന്ന വസ്ത്രത്തിലോ ശരീരത്തിലോ മുഖസൗന്ദര്യത്തിലോ അല്ല.. മറിച്ച് തളരാതെ മുന്നേറാനുള്ള അവളുടെ ആത്മവിശ്വാസത്തിലും ആരോഗ്യത്തിലുമാണ്..’ എന്നാണ് അമേയ കുറിച്ചത്. വുമൺസ് ഡേയുടെ ഭാഗമായാണ് അമേയ ഇങ്ങനെ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പോസറ്റീവ് കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്.

നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്ത അമേയയുടെ വസ്ത്രധാരണത്തിനെതിരെ മോശം അഭിപ്രായങ്ങൾ ഒരുപാട് വരാറുണ്ടായിരുന്നു. എന്നാൽ താരം അതിനെയെല്ലാം മൈൻഡ് ചെയ്യാറില്ല. അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലർത്തുന്നവരോട് താരം ഒരിക്കൽ മറുപടി കൊടുത്തിരുന്നു. ആ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ വൈറലായിരുന്നു.

CATEGORIES
TAGS
NEWER POSTഎനിക്ക് മോഹൻലാൽ കഴിഞ്ഞേയുള്ളൂ വേറെയാരും – വെളിപ്പെടുത്തലുമായി നടി മീര ജാസ്മിൻ

COMMENTS