ഒരു കടപ്പുറം ശയനപ്രദക്ഷിണം..!! മണലിൽ കുളിച്ച് കിടിലൻ ലുക്കിൽ അമൃത സുരേഷ്

റിയാലിറ്റി ഷോയിലൂടെയെത്തി കടന്നെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. പിന്നണി രംഗത്ത് സജീവമായിരുന്ന താരം ഇപ്പോള്‍ മ്യൂസിക് ബാന്‍ഡ് ആരംഭിച്ചും യൂട്യൂബ് ചാനലിലുമൊക്കെയായി സജീവമാണ്.മകള്‍ പാപ്പുവും താരത്തിന്റെ വ്‌ലോഗുകളില്‍ ഇടയ്ക്ക് വരാറുണ്ട്. എല്ലാ എപ്പിസോഡിനും വന്‍ ഹിറ്റാകാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിക്കാറ്. സഹോദരി അഭിരാമിയും താരത്തിന്റെ എജി വ്‌ലോഗ് എന്ന യുട്യൂബ് ചാനലിലും ബാന്‍ഡിലും ഒപ്പമുണ്ട്. വിദേശത്തും സ്വദേശത്തുമായി നിരവധി സ്റ്റേജ് ഷോകള്‍ താരം ഇതിനോടകം ചെയ്ത് കഴിഞ്ഞു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങള്‍ വഴി അമൃത പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ദേയമാകുകയാണ്.

ബീച്ചില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ദേഹം മുഴുവന്‍ മണലുമായി നിന്ന് ഗുഡ്‌മോര്‍ണിങ് എന്ന ക്യാപ്ഷനുമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ചിത്രത്തിന് നിരവധി കമന്റുകളാണ് വരുന്നത്. അമൃത മോഡേണ്‍ ആയെന്നും ഇപ്പോള്‍ ഹോട്ട് ലുക്ക് തോന്നുന്നുണ്ടെന്നുമുള്ള തരത്തിലാണ് കമന്റുകള്‍ വരുന്നത്.

CATEGORIES
TAGS

COMMENTS