‘എല്ലാവരും സൂക്ഷിച്ചോണം.. വീട്ടിലിരുന്നോണം.. ഹാപ്പി ഓണം..’ – വേറിട്ട ആശംസയുമായി നടി അമേയ മാത്യു
മലയാളികൾ ഏറെ ആഘോഷിക്കുന്ന ഓണം വന്നെത്തിയിരിക്കുന്നു. പൂവിളികളും പൂക്കളങ്ങളുമായി മലയാളികൾ ഓണത്തെ വരവേൽക്കുകയാണ്. തിരുവോണനാളായ നാളെ പക്ഷേ കഴിഞ്ഞ വർഷങ്ങളിലെ പോലെ വലിയ ആഘോഷങ്ങൾ ഒന്നും തന്നെയില്ല. എന്നാലും ചെറിയ രീതിയിലാണെകിൽ കൂടിയും ഓണം മലയാളികൾ ആഘോഷിക്കും.
മലയാളത്തിലെ സിനിമ നടി-നടൻമാർ തങ്ങളുടെ ആരാധകർക്ക് ഓണാശംസകൾ നേർന്നുകൊണ്ട് ഇപ്പോൾ പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുകയാണ്. കൂട്ടത്തിൽ ഒരു വേറിട്ട ആശംസയുമായി എതിരിയിരിക്കുകയാണ് നടി അമേയ. തന്റെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടിനൊപ്പം അമേയ പങ്കുവച്ച വാചകങ്ങളാണ് ഇപ്പോൾ കൈയടി നേടുന്നത്.
‘മാവേലി അടുത്ത വർഷവും വരും.. നല്ലോണം ഉണ്ണാൻ ജീവൻ വേണം.. അപ്പോ എല്ലാവരും സൂക്ഷിച്ചോണം.. വീട്ടിലിരുന്നോണം.. ഹാപ്പി ഓണം..’, അമേയ ഫോട്ടോസിനൊപ്പം കുറിച്ചു. കരിക്ക് വെബ് സീരിസിന്റെ വീഡിയോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരം പിന്നീട് സിനിമകളിൽ അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നു.
മോഡേൺ-നാടൻ ഫോട്ടോഷൂട്ടുകൾ ചെയ്തിടാറുള്ള അമേയ അതിനോടൊപ്പം എഴുതാറുള്ള ഇത്തരം ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. പ്രമുഖ വെഡിങ് ഫോട്ടോഗ്രാഫി കമ്പനിയായ ഓ.ജെ ഫിൽംസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അമേയ ഇട്ടിരിക്കുന്ന സാരി ഡിസൈൻ ചെയ്തിരിക്കുന്നത് സ്വീറ്റ് ത്രെഡ്സ് ബൗട്ടികാണ്.