ഇനി ഉപ്പും മുളകിലേക്കില്ല..!! കാരണം വ്യക്തമാക്കി ജൂഹി – വീഡിയോ കാണാം

ഉപ്പും മുളകിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ജൂഹു രുസതഗി. താരം സീരിയല്‍ ഉപേക്ഷിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വാര്‍ത്തയുടെ സത്യാവസ്ഥ താരം തന്നെ പുറത്ത് വിടുകയാണ്. കേട്ട വാര്‍ത്ത സത്യം തന്നെയാണെന്നും ഉപ്പും മുളകിലേക്കില്ലെന്നും ഇനി പഠനത്തിലാണെ ശ്രദ്ദ പുലര്‍ത്തുന്നതെന്നും താരം വ്യക്തമാക്കി.

അഭിനയത്തേക്കാള്‍ തനിക്ക് യാത്ര വലിയ ഇഷ്ടമാണെന്നും അതുകൊണ്ട് ഒരു യുട്യൂബ് ചാനല്‍ തുടങ്ങുകയാണ്. യാത്രകളില്‍ നിങ്ങളെയും കൂടെ കൊണ്ടു പോകാനാണ് ഈ തുടക്കമെന്നും എല്ലാവരുടേയും അനുഗ്രഹം വേണമെന്നും താരം പറഞ്ഞു. പഠനം മുടങ്ങിയതാണ് സീരിയല്‍ നിര്‍ത്താന്‍ കാരണവും, അച്ഛന്റെ വീട്ടില്‍ നിന്ന് ഈ പ്രഷര്‍ നന്നായി ഉണ്ടെന്നും താരം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സുഹൃത്ത് രോവിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇരവരും പ്രണയത്തിലാണെന്നും താരം വാര്‍ത്ത പുറത്തു വന്നു. ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രത്തിന്റെ വിവാഹത്തോടെയാണ് താരം സീരിയല്‍ ഉപേക്ഷിച്ചത്.

CATEGORIES
TAGS

COMMENTS