“ഇതാണോ ഹോട്ട്?? എങ്കിൽ അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ..” – അനുപമ പരമേശ്വരൻ ചോദിക്കുന്നു
2016 ൽ ഇറങ്ങിയ ബ്ലോക്ക് ബസ്റ്റർ സിനിമയായ പ്രേമത്തിലെ വൈറൽ നായികയാണ് അനുപമ പരമേശ്വരൻ. ‘ആലുവ പുഴയുടെ തീരത്ത്..’ എന്ന അതിമനോഹരമായ ഗാനത്തിലൂടെയാണ് അനുപമ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. എന്നാൽ സിനിമ ഇറങ്ങിയ ശേഷം ഒരുപാട് ട്രോളുകൾക്കും നായികയായി അനുപമ. എന്നാൽ മലയാളത്തിൽ നിന്ന് പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോൾ ഒരുപാട് ഓഫറുകൾ അവിടെ നിന്ന് അനുപമയെ തേടിയെത്തി.
ഇപ്പോഴിതാ വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് അനുപമ. അഭിനയത്രിയായി അല്ല പകരം സഹസംവിധായകയുടെ റോളിലാണ് എത്തുന്നത്. ദുൽഖർ നായകനാകുന്ന ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിൽ അനുപമ സഹസംവിധായികയായി തുടക്കം കുറിക്കുന്നു. ഒരു മലയാള വനിത മാഗസിന് നൽകിയ അഭിമുഖത്തിലാണ് അനുപമ ഹോട്ട് ലുക്കിനെ കുറിച്ച് പ്രേക്ഷകരോട് ചോദിക്കുന്നത്.
“തെലുങ്കിൽ അഭിനയിച്ചപ്പോൾ ഞാൻ അൽപ്പം ഹോട്ട് ആയെന്നൊക്കെയാണ് ആളുകൾ പറയുന്നത്. മലയാളത്തിൽ നിന്ന് വേറെയൊരു ഭാഷയിലേക്ക് പോയാൽ ഹോട്ടായി എന്നൊക്കെ ഒരു സംസാരമുണ്ട്. അത് വെറും തെറ്റിദ്ധാരണയാണ്. വലിയ ഹോട്ട് ലുക്കിൽ ഒന്നും ഞാൻ തെലുങ്കിൽ അഭിനയിച്ചിട്ടില്ല..
സാരി ഉടുക്കുമ്പോൾ വയറ് കണ്ടാലോ ബ്ലൗസിന്റെ ഇറക്കം അൽപ്പം കുറഞ്ഞാലോ ഹോട്ട് ആയി തോന്നിയാൽ അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.. താങ്ക്‌യൂ..” അനുപമ അത്രയും പറഞ്ഞ് അവസാനിപ്പിച്ചു.