യൂത്ത് കോൺഗ്രസ് നേതാവിന്റെ ചെളിയിൽ കുളിച്ചുള്ള വെഡ്ഡിംഗ് ഫോട്ടോഷൂട്ട് – ഫോട്ടോസ് കാണാം

യൂത്ത് കോൺഗ്രസ് നേതാവിന്റെ ചെളിയിൽ കുളിച്ചുള്ള വെഡ്ഡിംഗ് ഫോട്ടോഷൂട്ട് – ഫോട്ടോസ് കാണാം

യുവതലമുറ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് എന്നും വ്യത്യസ്ഥമായി ചെയ്യാനാണ് ഇപ്പോൾ ശ്രമിക്കാറുള്ളത്. വേറെ രാജ്യങ്ങളിലും റോഡിലും കെ.എസ്.ആർ.ടി.സി ബസ്സിലും മലമുകളിലും കരയിലും വെള്ളത്തിലും ഒക്കെയുള്ള പ്രീ-പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ കണ്ടത്തിൽ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്.

യൂത്ത് കോൺഗ്രസ് പിറവം നിയോജക മണ്ഡലത്തിലെ ജോസ് കെ ചെറിയാന്റെ വിവാഹ ഫോട്ടോഷൂട്ട് ആണ് വൈറലായിരിക്കുന്നത്. ജോസും ഭാര്യ അനിഷയുടെ ചെളിയിൽ കിടന്നുള്ള ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. സംഭവം മറ്റു പാർട്ടി അനുഭാവികൾ ട്രോളുകൾക്കും വഴിയൊരുക്കി. ബിനു സീൻസാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

ഇരുവരും പാടത്ത് ചെളിയിൽ കുളിച്ചു കിടക്കുന്ന വ്യത്യസ്ഥമായ ചിത്രങ്ങളാണ് ഫോട്ടോഷൂട്ടിന്റെ തീം. ജോസിന് സപ്പോർട്ട് ചെയ്തു നിരവധി കമ്മെന്റുകളും ഉണ്ട്.

CATEGORIES
TAGS

COMMENTS