‘ആ ബിക്കിനി സീൻ സിനിമയ്ക്ക് ആവശ്യമായിരുന്നു..’ – ബിക്കിനി ഫോട്ടോസിനെ കുറിച്ച് ദീപ്തി സതി

‘ആ ബിക്കിനി സീൻ സിനിമയ്ക്ക് ആവശ്യമായിരുന്നു..’ – ബിക്കിനി ഫോട്ടോസിനെ കുറിച്ച് ദീപ്തി സതി

ലാൽജോസ് സംവിധാനം ചെയ്ത ‘നീന’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി ദീപ്‌തി സതി. പിന്നീട് നിരവധി സിനിമകളുടെ ഭാഗമാവാൻ ദീപ്തിക്ക് സാധിച്ചു. മലയാളത്തിന് പുറമേ കന്നഡ, മറാത്തി, തമിഴ്(സോളോ) ഭാഷകളിലെ സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ് തുടങ്ങിയവരുടെ നായികയായി ദീപ്‌തി തിളങ്ങി.

മുംബൈയിൽ ജനിച്ച വളർന്ന താരത്തിന്റെ അമ്മ മലയാളിയും അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയുമാണ്. ശക്തമായ സ്ത്രീകഥാപാത്രമായ നീനയിലെ നീനയായി ഗംഭീരപ്രകടനം കാഴ്ച വച്ച താരത്തിന് നിരവധി അവാർഡുകളും നേടിയെടുത്തു. ഇപ്പോഴിതാ വനിതായ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ലോക്ക് ഡൗൺ വിശേഷങ്ങളും വൈറലായ ബിക്കിനി ഫോട്ടോയെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ്.

‘കൊറോണ കാലം ആയതിനാൽ മുംബൈയിലെ വീട്ടിലാണ്. അമ്മയെ സഹായിക്കൽ, സിനിമ കാണാൽ, വർക്ക് ഔട്ട്, ഡാൻസ് എന്നിവയാണ് ഇപ്പോഴത്തെ പരിപാടികൾ. എന്റെ ആദ്യ തമിഴ് സിനിമ ഈ സമയത്ത് റിലീസ് ആവേണ്ടതായിരുന്നു. കൊറോണ കാരണം അത് മുങ്ങിപോയി. തെലുഗിൽ ഒരു വെബ് സീരിസിൽ അഭിനയിച്ചിരുന്നു. ‘സിൻ’ എന്നായിരുന്നു അതിന്റെ പേര്.

എന്റെ ആദ്യ മറാത്തി ചിത്രമായ ലക്കിയിലെ ഒരു സീൻ കണ്ടിട്ട് ചിലർ തെറ്റിദ്ധരിച്ചതാണ് ആ ഫോട്ടോഷൂട്ട്. ആ സീൻ ആദ്യം അഭിനയിക്കാൻ എനിക്കും ടെൻഷൻ ഉണ്ടായിരുന്നു. ഡയറക്ടർ അത് വ്യക്തമായി പറഞ്ഞു തന്നപ്പോൾ ഞാൻ കൂളായി. സിനിമയിൽ ആ സീൻ ആവശ്യമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ആ ചിത്രം പങ്കുവച്ചതോടെ അത് വൈറലായി.

ഒരുപാട് പോസറ്റീവ് കമന്റുകൾ അതിന് ലഭിച്ചിരുന്നു. പേരിന് വെറുതെ ഗ്ലാമറസ് റോളുകൾ ചെയ്യാൻ എനിക്ക് താല്പര്യമില്ല. ആ സിനിമയിൽ സീനിന് അത് ആവശ്യമെങ്കിൽ അത് ചെയ്യണ്ടത് ഒരു അഭിനയത്രി എന്ന നിലയിൽ എന്റെ കടമയാണ്..’ ദീപ്‌തി പറഞ്ഞു. പൃഥ്വിരാജ് – സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഡ്രൈവിംഗ് ലൈസെൻസിലാണ് ദീപ്തിയുടെ അവസാനചിത്രം.

CATEGORIES
TAGS