‘ചാക്കോച്ചനെ കണ്ട ശേഷമാണ് എനിക്ക് അത് തോന്നിയത്..’ – അനുഭവം പങ്കുവച്ച് നടി ഗായത്രി അരുൺ

‘ചാക്കോച്ചനെ കണ്ട ശേഷമാണ് എനിക്ക് അത് തോന്നിയത്..’ – അനുഭവം പങ്കുവച്ച് നടി ഗായത്രി അരുൺ

പരസ്‌പരം എന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ഗായത്രി അരുൺ. 5 വർഷം എന്നും ടി.വിയിൽ രാത്രികളിൽ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ ഗായത്രിയും സംഘവും എത്തിയിരുന്നു. സീരിയലിലൂടെ പ്രേക്ഷപ്രീതി നേടിയ താരം ഇപ്പോൾ സിനിമയിലും സജീവ സാന്നിധ്യമാവുകയാണ്. മമ്മൂട്ടി ചിത്രമായ ‘വണിൽ’ ഒരു പ്രധാനവേഷത്തിൽ ഗായത്രി എത്തുന്നുണ്ട്.

അർജുൻ അശോകൻ നായകനാകുന്ന ‘മെബർ രമേശൻ’ എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. വിവാഹിതയായ താരത്തിന് ഒരുപാട് ആരാധകർ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഗായത്രിയെ ഫോളോ ചെയ്യുന്നുണ്ട്. ഗായത്രി തന്റെ അഭിനയമോഹത്തെ കുറിച്ചും എന്തുകൊണ്ട് ഈ മേഖലയിൽ എത്തിയെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

‘ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ആനുവൽ ഡേയ്ക്ക് ചാക്കോച്ചനും (കുഞ്ചാക്കോ ബോബൻ) കുക്കു പരമേശ്വരനും അതിഥികളായി എത്തിയിരുന്നു. ഞാനൊക്കെ ഫ്രെണ്ടിലാണ് ഇരുന്നത്. നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ ആളുകൾ വരുന്നതും, ടീച്ചേർസ് വരെ പോയിട്ട് ഓട്ടോഗ്രാഫിന് വെയിറ്റ് ചെയ്യുവാണ്.

അന്ന് തുടങ്ങിയതാണ് എനിക്കും ഒരുനടിയാകണം, ചാക്കോച്ചനെ കണ്ട ശേഷമാണ് സത്യം പറഞ്ഞാൽ ഒരു നടിയാകണമെന്ന് തോന്നിയത്. അതിന് വേണ്ടി ഒന്നും ശ്രമിച്ചിട്ടില്ല. മോണോആക്ട് ഒരു സീനിയർ ചേച്ചി ചെയ്യുന്നത് കണ്ടിട്ട് ഇതുപോലെയൊരു ആർട്ട് ഫോം ഉണ്ടെന്ന് മനസ്സിലാക്കിയിട്ട് ഞാൻ എന്റേതായ ഒരു കഥ ഉണ്ടാക്കി അടുത്ത വർഷം ചെയ്തു. വീട്ടുകാർക്ക് ഒന്നും ഇതേ കുറിച്ച് അറിയില്ലായിരുന്നു.

അത് കഴിഞ്ഞ് സബ്-ജില്ലയിലേക്ക് പോയപ്പോളാണ് അവർ എനിക്ക് സ്കൂളിൽ ഫസ്റ്റ് കിട്ടിയത് അറിയുന്നത്. അച്ഛൻ ക്ലാസ് കട്ട് ചെയ്തു പോകുന്നതിനോട് താല്പര്യമില്ലായിരുന്നു. അപ്പോൾ അമ്മ പറഞ്ഞു ഒന്ന് അവൾ ചെയ്യുന്നത് ഇരുന്ന കാണാൻ പറഞ്ഞത്. താല്പര്യമില്ലാതെ അച്ഛൻ ഇരുന്നു കണ്ടു. എന്നിട്ട് ഒന്നും പറയാതെ എഴുനേറ്റ് പോയി.

അമ്മ പോയി നോക്കുമ്പോൾ അച്ഛൻ മാറി നിന്ന് കരയുന്നതാണ് കണ്ടത്. ഞാൻ ഇത് അറിഞ്ഞില്ല, കുറച്ചു നേരത്തെ പ്രോത്സാഹിപ്പിക്കേണ്ടതായിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. അതിന് ശേഷം അച്ഛനും ഭയങ്കര സപ്പോർട്ട് ആയിരുന്നു..’ ഗായത്രി പറഞ്ഞു. എന്തായാലും ഗായത്രി സിനിമയിൽ എത്താനുള്ള കാരണം ഇതാണെന്ന് ആരാധകർക്ക് അറിയില്ലായിരുന്നു.

CATEGORIES
TAGS