ആ കാർ ഓടിക്കാൻ ദിലീപിന് മാത്രമേ പറ്റൂ, 150 കിലോമീറ്റർ സ്പീഡിൽ അത് ഓടിക്കും – തുറന്ന് പറഞ്ഞ് സാലു ജോർജ്

മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകനായ ദിലീപ് സിനിമയിൽ വന്നിട്ട് 28 വർഷങ്ങൾ പിന്നിടുന്നു. 150-ലേറെ ചിത്രങ്ങളിൽ ഇതിനോടകം ദിലീപ് അഭിനയിച്ചു കഴിഞ്ഞു. ഒരുപാട് വിവാദങ്ങളിൽ ഏർപ്പെട്ട താരമാണെങ്കിലും ഇപ്പോഴും ദിലീപ് ചിത്രങ്ങൾ തീയേറ്ററിൽ വന്നാൽ കാണാൻ ജനങ്ങളുണ്ടെന്നതാണ് സത്യം. ഒരു കേസിൽ ദിലീപ് ജയിലിൽ ആയിരുന്നപ്പോഴും രാംലീല എന്ന ചിത്രങ്ങൾ തീയേറ്ററുകളിൽ സൂപ്പർഹിറ്റായിരുന്നു.

ദിലീപിൻറെ സിനിമകളിൽ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ജോണി ആന്റണി സംവിധാനം ചെയ്ത 2003ൽ പുറത്തിറങ്ങിയ സി.ഐ.ഡി മൂസ എന്ന ചിത്രം. ടി.വിയിൽ വരുമ്പോൾ ഇന്നും ആ സിനിമ ആദ്യം മുതൽ കണ്ടിരിക്കുന്നവരാണ് നമ്മളിൽ പലരും. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട ഒരു കാര്യം ചിത്രത്തിന്റെ ക്യാമറാമാൻ സാലു ജോർജ്.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാലു, ദിലീപിന്റെ ഡ്രൈവിങിന് കുറിച്ച് പറഞ്ഞ കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാണ്. ‘സി.ഐ.ഡി മൂസ എന്ന സിനിമയിൽ ഒരു പ്രതേക കാറുണ്ട്. ഒരു ഫോറിൻ കാറാണ് അതും വളരെ പഴയത്. എനിക്ക് തോന്നുന്നു ആ കാർ വേറെ ആർക്കും ഓടിക്കാൻ പറ്റില്ല.

ദിലീപിന് മാത്രമേ ഓടിക്കാൻ പറ്റു. ക്ലൈമാസ് സീനുകളിൽ എല്ലാം ഈ വണ്ടി ദിലീപ് ഓടിക്കുന്നുണ്ട്. നല്ല ചെയ്‌സിങ് ഉള്ള സീനുകൾ ആയിരുന്നു അതൊക്കെ. ദിലീപ് അത് ഓടിച്ചിരുന്ന സ്പീഡ് ചിലപ്പോൾ പറഞ്ഞാൽ വിശ്വസിക്കില്ല. 100-150 കിലോമീറ്റർ സ്പീഡിൽ ചില സമയങ്ങളിൽ ഓടിയിട്ടുണ്ടാരുന്നു. മുതലാളിയെ തൊഴിലാളിക്ക് അറിയാമെന്ന് പറയുന്നത് പോലെ ആയിരുന്നു. ദിലീപ് ഓടിക്കുമ്പോൾ ആ വണ്ടി പെർഫെക്റ്റ് ആയിരുന്നു.

ആ വണ്ടി ഇപ്പോഴും ദിലീപ് സൂക്ഷിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.. അതിനോട് ഒരു പ്രതേക സെന്റിമെന്റൽ അറ്റാച്ചുമെന്റ് ഉണ്ടായിരുന്നു..’ – സാലു പറഞ്ഞു. ഭാവന, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ്, ക്യാപ്റ്റൻ രാജു തുടങ്ങിയ നിരവധി താരങ്ങൾ ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS