‘അമ്മയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണല്ലോ..’ – ഇഷാനിയുടെ റീ-ക്രീയേറ്റിങ് സീരിസ് വൈറൽ
മലയാളികളുടെ പ്രിയങ്കരനായ നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ. ചേച്ചി അഹാനയെ പോലെ തന്നെ സിനിമയിൽ നിന്ന് ഒരുപാട് അവസരങ്ങൾ തേടിയെത്തുന്നുണ്ട് ഈ മിടുക്കിക്കും. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യൽ മീഡിയകളിൽ സജീവമാണ്. ഇവരുടെ ടിക്ക് ടോക്ക് വീഡിയോസും ഫോട്ടോസും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.
4-5 സിനിമകളിൽ ഇതിനോടകം അഹാന അഭിനയിച്ചു കഴിഞ്ഞു. അച്ഛന്റെ അഭിനയപാത പിന്തുടരുകയാണ് മക്കൾ എല്ലാവരും. 4 പേരെക്കും നിരവധി ആരാധകർ അവരവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ ഫോൾ ചെയ്യുന്നുണ്ട്. അടുത്തിടെ ആയിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയുടെ 22 ആം ജന്മദിനം. ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ എല്ലാവരും പങ്കുവച്ചിരിക്കുന്നു.
ഇപ്പോഴിതാ ഇഷാനി തന്റെ അമ്മയുടെ പഴയ ലുക്കുകൾ അതെ പോലെ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ്. ‘റീ-ക്രീയേറ്റിങ് ഗോൾഡ്’ എന്ന ഫോട്ടോ സീരീസിലൂടെ ഇഷാനി, തന്റെയും അമ്മയുടെ ഒരേപോലെയുള്ള വസ്ത്രങ്ങളിൽ അണിഞ്ഞ പഴയ ഫോട്ടോയും ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. 5 ഫോട്ടോ സീരിസിൽ 3 എണ്ണം ഇഷാനി അപ്ലോഡ് ചെയ്തു കഴിഞ്ഞു.
‘അമ്മയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണല്ലോ..’, ‘ഇതിൽ അമ്മ ഏതാ മകൾ ഏതാ’, ‘അമ്മ ഇപ്പോഴും പഴയ ഡ്രസ്സുകൾ സൂക്ഷിക്കാറുണ്ടോ തുടങ്ങിയ നിരവധി സംശയങ്ങൾ ആരാധകർ ചോദിച്ചു. സീരിസിലെ അടുത്ത ചിത്രം കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.