‘അഭിനയത്തിൽ മാത്രമല്ല പഠനത്തിലും മിടുമിടുക്കി തന്നെ..’ – ഫുൾ എ പ്ലസ് നേടി നയൻതാര ചക്രവർത്തി
ബാലതാരമായി വന്ന് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി നയൻതാര ചക്രവർത്തി. കിലുക്കം കിലുകിലുക്കം എന്ന സിനിമയിലെ ടിങ്കു മോളായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നയൻതാര. 25-ൽ അധികം സിനിമകളിൽ ഇതിനോടകം കുഞ്ഞു നയൻതാര അഭിനയിച്ചു കഴിഞ്ഞു. 4 വർഷമായി അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് താരം.
നായികായിട്ടുള്ള അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് പ്രേക്ഷകരും നയൻതാരയുടെ ആരാധകരും. ഇപ്പോഴിതാ മറ്റൊരു സന്തോഷവാർത്തയാണ് താരവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസം പുറത്തു വന്ന പ്ലസ് ടു പരീക്ഷാഫലത്തിൽ മിന്നും വിജയമാണ് നയൻതാര കരസ്ഥമാക്കിയത്.
കൊമേഴ്‌സ് സ്ട്രീമിൽ പഠിച്ച നയൻതാര എല്ലാ വിഷയങ്ങൾക്കും ‘എ പ്ലസ്’ നേടിയാണ് താരം വിജയിച്ചിരിക്കുന്നത്. 94.2 ശതമാനം മാർക്കും വാങ്ങിയ താരത്തിന് ആശംസകളുടെ പ്രവാഹമാണ് ഫോണിലൂടെയും മെസേജുകളിലൂടെയും ലഭിക്കുന്നത്. വാർത്ത അറിഞ്ഞ ആരാധകരും സോഷ്യൽ മീഡിയയിലൂടെ താരത്തിന് ആശംസകൾ അറിയിക്കുന്നുണ്ട്.
തൃപ്പൂണിത്തറ ചോയ്‌സ് സ്‌കൂളിലാണ് നയൻതാര പഠിച്ചത്. റഹ്‌മാനും ഭാമയും അഭിനയിച്ച മറുപടി എന്ന ചിത്രത്തിലാണ് നയൻതാര അവസാനമായി അഭിനയിച്ചത്. നയൻതാരയുടെ ഫോട്ടോഷൂട്ടുകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഗ്ലാമറസ്, മോഡേൺ, നാടൻ വേഷങ്ങളിൽ തിളങ്ങാറുള്ള നയൻതാരയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുഗ് ഭാഷകളിലും നയൻതാര ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉള്ള താരം അതിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്.