‘ഫാഷൻ ദേവതയോ അതോ രാജകുമാരിയോ..’ – പുതിയ ഫോട്ടോഷൂട്ടിൽ അടിമുടി തിളങ്ങി അനിഖ സുരേന്ദ്രൻ

‘ഫാഷൻ ദേവതയോ അതോ രാജകുമാരിയോ..’ – പുതിയ ഫോട്ടോഷൂട്ടിൽ അടിമുടി തിളങ്ങി അനിഖ സുരേന്ദ്രൻ

ബാലതാരമായി വന്ന് നായികമാരായി മാറിയ ഒരുപാട് താരങ്ങളെ നമ്മൾ കണ്ടിട്ടുള്ളതാണ്. ശാമിലിയും ശാലിനിയും മീനയും മഞ്ജിമയും സനുഷയും അങ്ങനെ നിരവധി താരങ്ങൾ ഇതുപോലെ ബാലതാരമായി വന്ന് സിനിമയിൽ കഴിവ് തെളിയിച്ച നായികമാരായി മാറിയിട്ടുണ്ട്. വരും വർഷങ്ങളിൽ അത്തരത്തിൽ നായികയായി മാറാൻ ചാൻസുള്ള താരമാണ് അനിഖ സുരേന്ദ്രൻ.

ജയറാം നായകനായ ‘കഥ തുടരുന്നു’ എന്ന സിനിമയിലാണ് അനിഖയെ ആദ്യമായി ശ്രദ്ധിക്കുന്നതെങ്കിലും ഛോട്ടാ മുംബൈയിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. ബാലതാരമായി വെറുതെ ചില റോളുകളിൽ വന്ന പോകുന്ന താരമായിരുന്നില്ല അനിഖ, അഞ്ച് സുന്ദരികൾ എന്ന സിനിമയിൽ സേതുലക്ഷ്മി എന്ന കഥാപാത്രത്തിലൂടെ ഗംഭീരപ്രകടനമാണ് താരം കാഴ്ചവച്ചത്.

മിരുത്തൻ, ഞാനും റൗഡിധാൻ, എന്നൈ അറിന്താൽ, വിശ്വാസം എന്നീ സിനിമകളിൽ അഭിനയിച്ച് തമിഴ് പ്രേക്ഷകരെയും താരം കൈയിലെടുത്തിട്ടുണ്ട്. മലയാളത്തിൽ ജോണി ജോണി യെസ് പപ്പാ, ഭാസ്‌കർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2019ൽ പുറത്തിറങ്ങിയ ക്വീൻ എന്ന വെബ്‌സീരീസിലാണ് അനിഖ അവസാനമായി അഭിനയിച്ചത്.

വിജയ് സേതുപതി നായകനാവുന്ന ‘മാമണിതൻ’ എന്ന സിനിമയിലായിരുന്നു താരം അഭിനയിച്ചു കൊണ്ടിരുന്നത്. സമൂഹമാധ്യമങ്ങളിൽ ഇൻസ്റ്റാഗ്രാമിലാണ് അനിഖ കൂടുതലായി സജീവമായി സംവദിക്കുന്നത്. തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ടും അനിഖ ഇതിൽ പങ്കെടുക്കാറുണ്ട്. അനിഖയുടെ ആരാധകർ അത് ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഫാഷൻ ദേവതയോ അതോ രാജകുമാരിയാണോ എന്നാണ് ചില ആരാധകരുണ്ട് കമന്റുകൾ. ഈ കഴിഞ്ഞ ദിവസം നാടൻ വേഷത്തിൽ ഫോട്ടോഷൂട്ട് ചെയ്ത താരം ഇപ്പോൾ മോഡേൺ വസ്ത്രങ്ങളിലാണ് ഫോട്ടോഷൂട്ട് ചെയ്‌തിരിക്കുന്നത്‌. 90-സ് ഫ്രെയിംമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

CATEGORIES
TAGS