‘ബീസ്റ്റിലെ പാട്ടിന് കിടിലം ഡാൻസുമായി നടി യാഷിക ആനന്ദ്, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

‘ബീസ്റ്റിലെ പാട്ടിന് കിടിലം ഡാൻസുമായി നടി യാഷിക ആനന്ദ്, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

മലയാളികൾ ഉൾപ്പടെ നിരവധി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ബീസ്റ്റ്. ഡോക്ടർ എന്ന സൂപ്പർഹിറ്റ് ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം നെൽസൺ ദിലിപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. വിജയ് നായകനാകുന്ന സിനിമയിൽ തെന്നിന്ത്യൻ താരസുന്ദരി പൂജ ഹെഗ്‌ഡെയാണ് നായികയായി അഭിനയിക്കുന്നത്. മലയാളത്തിലും നിന്നും താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്.

ഷൈൻ ടോം ചാക്കോ, അപർണ ദാസ് തുടങ്ങിയ മലയാളി താരങ്ങൾ സിനിമയിൽ വളരെ പ്രധാനപ്പെട്ട റോളുകളിൽ അഭിനയിക്കുന്നുണ്ട്. ഡോക്ടർ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയത് കൊണ്ട് തന്നെ നെൽസൺ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയ്ക്ക് വേണ്ടി സിനിമ ആസ്വാദകരും ഏറെ പ്രതീക്ഷകൾ അർപ്പിച്ചാണ് കാത്തിരിക്കുന്നത്. അതുപോലെ തന്നെ വിജയ് ആരാധകരും!

മാസ്റ്ററിന് ശേഷം ഒരു വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു വിജയ് ചിത്രം റിലീസിന് എത്തുന്നത്. ബീസ്റ്റിലെ അറബിക് കുത്ത് എന്ന തുടങ്ങുന്ന ഗാനം ഈ കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ റിലീസായത്. ലിറിക്കൽ വീഡിയോ ആയിട്ടാണ് പുറത്തിറങ്ങിയതെങ്കിലും പാട്ടിലെ വിജയുടെ ഒരു ഡാൻസ് സീൻ അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. വളരെ പെട്ടന്ന് തന്നെ ട്രെൻഡിങ്ങിലും ഇടംപിടിച്ചു.

ഇപ്പോഴിതാ ആ പാട്ടിലെ ആ രംഗത്തിന് ഒരു ഡാൻസ് റീൽസുമായി എത്തിയിരിക്കുകയാണ് നടി യാഷിക ആനന്ദ്. തമിഴ് സിനിമകളിലൂടെ സുപരിചിതയായ യാഷിക ഗ്ലാമറസ് ലുക്കിലാണ് അറബിക് കുത്ത് എന്ന പാട്ടിന് ഡാൻസ് ചെയ്യുന്നത്. വിജയ് യും പൂജയും ചുവടുവച്ച അതെ സ്റ്റെപ്പുകളാണ് യാഷികയും ഡാൻസിൽ ചെയ്തിരിക്കുന്നത്. ചിലർ ഡാൻസിനെ വിമർശിച്ചും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്.

CATEGORIES
TAGS