‘അന്നും ഇന്നും ലുക്കിൽ മാറ്റമില്ലാത്ത നടി!! മിൽക്കി ബ്യൂട്ടിയായി താരറാണി തമന്ന ഭാട്ടിയ..’ – ഫോട്ടോസ് വൈറൽ

ഓരോ സിനിമ കഴിയുംതോറും തന്റെ താരമൂല്യം ഉയർത്തികൊണ്ട് വരുന്ന തെന്നിന്ത്യൻ നായികയാണ് നടി തമന്ന ഭാട്ടിയ. തമിഴ്, തെലുങ്ക് സിനിമകളിൽ നിറസാന്നിദ്ധ്യമായി മാറിയ തമന്ന 2005-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രത്തിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. തെലുങ്കിൽ കൂടുതൽ തിളങ്ങിയപ്പോൾ തമിഴിലൂടെ ധാരാളം പ്രശസ്തിയും നേടിയെടുത്തു തമന്ന. തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരുമുണ്ട്.

ഇപ്പോൾ ബോളിവുഡിലും സജീവമായി നിൽക്കുന്ന തമന്ന തന്റെ സിനിമ ജീവിതത്തിൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് തമന്ന നായികായാകുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലുള്ള പണ്ട് മുതലേ അന്യഭാഷാ സിനിമകൾ കണ്ട് ആരാധകരായവരുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്.

ബ്രഹ്മണ്ഡ സിനിമകളിൽ ഭാഗമായി അഭിനയിക്കാൻ കഴിഞ്ഞതാണ് തമന്നയുടെ ഏറ്റവും വലിയ ഭാഗ്യം. ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധ ആകർഷിച്ച ബാഹുബലി, കെ.ജി.എഫ് പോലെയുള്ള സിനിമകളിൽ തമന്നയും ഒരു ഭാഗമാണ്. ബബ്ലി ബൗൺസർ, പ്ലാൻ എ പ്ലാൻ ബി എന്നീ ബോളിവുഡ് സിനിമകളാണ് തമന്ന അഭിനയിച്ചതിൽ അവസാനമായി പുറത്തിറങ്ങിയത്. ദിലീപ് ചിത്രമായ ബാന്ദ്രയുടെ ഷൂട്ടിങിലാണ് താരം ഇപ്പോൾ.

സമൂഹ മാധ്യമങ്ങളിൽ തമന്നയെ മിൽക്കി ബ്യൂട്ടി എന്നാണ് ആരാധകർ വിളിക്കുന്നത്. ആ പേര് ഉറപ്പ് വരുത്തുന്ന രീതിയിലുള്ള ഒരു ഫോട്ടോഷൂട്ടുമായി താരം ഇപ്പോൾ എത്തിയിരിക്കുകയാണ്. സ്റ്റുഡിയോ മൂൺറേയുടെ മിനി സ്കർട്ട് ഔട്ട്.ഫിറ്റിൽ ശാലീന നഥാനിയുടെ സ്റ്റൈലിങ്ങിലുള്ള ഷൂട്ടിലെ ചിത്രങ്ങളാണ്. ഇഷാൻ ഗിരിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ബില്ലി മണിക് ആണ് താരത്തിന് മേക്കപ്പ് ചെയ്തത്.