‘ഉദ്‌ഘാടന റാണിയും രാജാവും ഒന്നിച്ചു!! പുനലൂരിനെ ഇളക്കി മറിച്ച് ഹണിയും റോബിനും..’ – വീഡിയോ വൈറൽ

വിനയൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച കഴിവുറ്റ നായികമാരിൽ ഒരാളാണ് നടി ഹണി റോസ്. വിനയന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഹണി റോസ് മലയാളത്തിൽ ധാരാളം സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി തിളങ്ങിയിട്ടുമുണ്ട്. സൂപ്പർസ്റ്റാർ സിനിമകളിലാണ് ഹണി കൂടുതൽ അഭിനയിച്ചിട്ടുള്ളത്. മറ്റ് നടിമാരെ പോലെ അന്യഭാഷാ സിനിമകളിൽ അധികം ഹണി അഭിനയിച്ചിട്ടില്ല.

മലയാളത്തിൽ തന്നെ ഹണി റോസിനെ പോലെ ഗ്ലാമറസ് വേഷങ്ങൾ ചെയ്ത മറ്റൊരു നായികനടിയുണ്ടോ എന്നതും സംശയമാണ്. പലരും ചെയ്യാൻ മടിക്കുന്ന കഥാപാത്രങ്ങളാണ് ഹണി ചെയ്തിട്ടുള്ളത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോൺസ്റ്ററിൽ പോലും നടിമാർ ചെയ്യാൻ ഒന്ന് മടിക്കുന്ന റോളിലാണ് ഹണി തകർത്ത് അഭിനയിച്ചത്. സിനിമയ്ക്ക് മോശം റിവ്യൂ ലഭിച്ചപ്പോഴും ഹണി റോസിന്റെ കരിയറിലെ മികച്ച റോളായിട്ടാണ് പ്രേക്ഷകർ വിലയിരുത്തിയത്.

ഹണി റോസിനെ ഈ അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ സ്ഥിരമായി മലയാളികൾ കാണാറുണ്ട്. സിനിമകളിലെ വിശേഷങ്ങൾ വച്ചല്ല, പുതിയ കടകളുടെ ഉദ്‌ഘാടന ചടങ്ങുകളിൽ അതിഥിയായി എത്താറുള്ളത് മിക്കപ്പോഴും ഹണി റോസാണ്. അതിന്റെ വീഡിയോസും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് വൈറലായി മാറുന്നത്. അതിലൂടെയും താരം നല്ല വരുമാനം കണ്ടെത്തുന്നുണ്ട്.

ഇപ്പോഴിതാ ചുവപ്പ് സാരി ധരിച്ച് പുനലൂരിലെ വിസ്മ മാൾ ഉദ്‌ഘാടനത്തിന് എത്തിയപ്പോഴുള്ള ഹണിയുടെ വീഡിയോയും ചിത്രങ്ങളും ശ്രദ്ധനേടുകയാണ്. ബിഗ് ബോസിലൂടെ ആരാധകരെ നേടിയ റോബിൻ രാധാകൃഷ്ണനും ഹണി റോസിന് ഒപ്പമുണ്ടായിരുന്നു. ഹണി റോസിനെ പോലെ റോബിനും ധാരാളം ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ഇരുവരും ഒരുമിച്ച് ഇതിന് മുമ്പും ഉദ്‌ഘാടനങ്ങളിൽ തിളങ്ങിയിട്ടുണ്ട്.