‘അണ്ടർവാട്ടർ നീന്തലുമായി ഇഷാനിയും ദിയയും, മത്സ്യകന്യകമാരെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളോട് വരവോടെ ഒരുപക്ഷേ ടെലിവിഷൻ ഷോകളെക്കാൾ ആളുകളെ യൂട്യൂബ് ചാനലുകളും ഫേസ്ബുക്ക് പേജുകളിലും വരാറുളള വീഡിയോസ് കാണാനാണ് ഏറെ താല്പര്യം കാണിക്കാറുള്ളത്. എല്ലാ ടൈപ്പ് വീഡിയോസും ഇവയിലൂടെ ആളുകൾക്ക് കാണാൻ സാധിക്കുമെന്നതാണ് പ്രതേകത. ഇതിലൂടെ വളരെ പെട്ടന്ന് തന്നെ ആരാധക പിന്തുണ ലഭിക്കുന്ന താരങ്ങളും ഓരോ ദിവസം ഉണ്ടാവുന്നുണ്ട്.

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളിൽ രണ്ട് പേരാണ് ദിയ കൃഷ്ണയും ഇഷാനി കൃഷ്ണയും. ഇരുവരും മലയാളികൾക്ക് സുപരിചിതരാകുന്നത് ചേച്ചിയും സിനിമയിൽ ഇപ്പോൾ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന അഹാനയ്ക്ക് ഒപ്പം ടിക് ടോക് വീഡിയോസ് ചെയ്തുകൊണ്ടാണ്.

അതിന് ശേഷം നാല് പേരും ഓരോ യൂട്യൂബ് ചാനലുകൾ തുടങ്ങുകയും അതിൽ അവരവരോട് വീഡിയോസ് ഇടാറുമുണ്ട്. മിക്കപ്പോഴും ഇവരുടെ ആരുടെയെങ്കിലുമൊക്കെ വീഡിയോസ് യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ഇഷാനിയും ദിയയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇരുവരും അണ്ടർവാട്ടർ സ്വിമ്മിങ് നടത്തുന്നതിന്റെ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. സ്വിം സ്യുട്ട് ധരിച്ചുള്ള ചിത്രവും ദിയ പങ്കുവച്ചിട്ടുണ്ട്. അഹാനയാണ് ആ ഫോട്ടോ എടുത്തിരിക്കുന്നത്. നീന്തൽ ചെയ്യുന്നതിന്റെ വീഡിയോ യൂട്യൂബിൽ വരുമോയെന്നും ആരാധകർ കമന്റിലൂടെ ചോദിക്കുന്നുണ്ട്. ഇഷാനി മമ്മൂട്ടിയുടെ വൺ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.