‘എന്തിനാണ് ആളുകൾ മറ്റുള്ളവരുടെ ശരീരത്തോട് ശുഷ്കാന്തി കാണിക്കുന്നത്?’ – വീഡിയോയുമായി നടി അനുമോൾ

പലരും ജീവിതത്തിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ഒന്നാണ് കുറച്ചു ദിവസങ്ങൾക്ക് ശേഷം നമ്മുക്ക് പരിചയമുള്ള ഒരാളെ കാണുമ്പോൾ, അവര് നമ്മളോട് നിങ്ങൾ തടി കൂടിയല്ലോ, ആകെ മെലിഞ്ഞല്ലോ എന്നുള്ള ചോദ്യങ്ങൾ. ഇത് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. പലർക്കും ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇത്തരം ഒരു അനുഭവം ഉണ്ടാവാറുണ്ട്. സിനിമ താരങ്ങളുടെ കാര്യത്തിൽ ഇത് വളരെ കൂടുതലാണ്.

വിവാഹം കഴിഞ്ഞോ മറ്റോ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന നടിമാരാണ് ഇത്തരം ചോദ്യങ്ങളുടെ സ്ഥിരം ഇരയാകാറുളളത്. ഇത് കൂടുതൽ സിനിമയിൽ സജീവമായി നിൽക്കുമ്പോഴും ചിലർ ഇതുപോലെയുള്ള ബോഡി ഷെമ്മിങ് അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. തനിക്കുണ്ടായ അത്തരം അനുഭവങ്ങൾക്ക് വിമർശിച്ചുകൊണ്ട് ഹോട്ട് ലുക്കിലുള്ള ഒരു വീഡിയോയുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് നടി അനുമോൾ.

കാലുകൾ കാണുന്ന രീതിയിലുള്ള ഫോട്ടോസ് പങ്കുവച്ചപ്പോൾ താരത്തിന് അത്തരം കമന്റുകൾ വരികയുണ്ടായി. അതിന് എതിരെയാണ് അനുമോൾ ആ ഡ്രെസ്സിൽ തന്നെ ഒരു വീഡിയോ പോസ്റ്റ് ചെയ്ത അതിൽ ഒരു ചെറിയ കുറിപ്പും എഴുതി പങ്കുവച്ചത്. “എന്തുകൊണ്ടാണ് ആളുകൾ മറ്റുള്ളവരുടെ ശരീരത്തോട് ഇത്ര ശുഷ്കാന്തി കാണിക്കുന്നത്? അവരുടെ അരക്കെട്ടോ അവർ ധരിക്കുന്ന വസ്ത്രമോ?

നിങ്ങൾ ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ ആദ്യം ചോദിക്കേണ്ടത്, ‘നിങ്ങളുടെ ഭാരം വർദ്ധിച്ചു’ അല്ലെങ്കിൽ ‘നിങ്ങളുടെ ഭാരം കുറഞ്ഞു’ എന്നാണോ! ‘എങ്ങനെയുണ്ട്’ എന്നുപോലും അല്ല!! അവരുടെ കഥ അറിയാൻ ആർക്കും താൽപ്പര്യമില്ല. ശരി, ഞാൻ വിശദീകരിക്കാൻ പോകുന്നില്ല. ഞാൻ ഞാനാണ്, ഞാൻ ഒരു വെയ്റ്റിംഗ് സ്കെയിലിലെ ഒരു സംഖ്യ മാത്രമല്ല. എനിക്ക് നഷ്ടപ്പെടാൻ പോകുന്ന ഒരേയൊരു ഭാരം മറ്റുള്ളവരുടെ പ്രതീക്ഷകളുടെ ഭാരം മാത്രമാണ്..”, അനുമോൾ വീഡിയോടൊപ്പം കുറിച്ചു.