‘ഒറ്റ നോട്ടത്തിൽ ദിനേശ് കാർത്തിക്, 52 വയസ്സിൽ കിടിലൻ മേക്കോവറിൽ വൈയ്യ പുരി..’ – ഫോട്ടോസ് വൈറൽ

‘ഒറ്റ നോട്ടത്തിൽ ദിനേശ് കാർത്തിക്, 52 വയസ്സിൽ കിടിലൻ മേക്കോവറിൽ വൈയ്യ പുരി..’ – ഫോട്ടോസ് വൈറൽ

തമിഴകത്തിന്റെ പ്രിയപ്പെട്ട ഹാസ്യതാരം വൈയ്യപുരിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് കിടിലൻ മേക്കോവറിലാണ് അദ്ദേഹം ഫോട്ടോ ഷൂട്ട് നടത്തിയിൽ. ദിലീപ് നായകനായി എത്തിയ കൊച്ചിരാജാവിലൂടെ മലയാളികൾക്കും ഏറെ സുപരിചിതനാണ് താരം.

52 കാരനായ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഒറ്റനോട്ടത്തിൽ കണ്ടാൽ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കിന്റെ ലുക്കാണ് എന്ന് സിനിമ പ്രേമികൾ കമൻറുകൾ നൽകുന്നത്. ഈ അൻപത്തിരണ്ടുകാരന്റെ മേക്കോവർ തമിഴ് ആരാധകർ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞു.

1990–2000 കാലഘട്ടത്തിലാണ് താരം വടിവേലുവിനൊപ്പം തമിഴ് ഹാസ്യരംഗത്ത് തിളങ്ങിയത്. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തുള്ളാതെ മനവും തുള്ളും, ജെമിനി, രാവണൻ എന്നീ സിനിമകളിലെ താരത്തിന്റെ അഭിനയം തമിഴകത്ത് ശ്രദ്ധിക്കപ്പെട്ടു.

മലയാളത്തിൽ നിവിൻ പോളിയുടെ ലവ് ആക്‌ഷന്‍ ഡ്രാമ, കൊച്ചിരാജാവ് എന്നീ മലയാള ചിത്രങ്ങളിലും വൈയ്യപുരി വേഷമിട്ടിരുന്നു. തമിഴ് ബിഗ്ബോസ് സീസൺ ഒന്നാം പതിപ്പിൽ മത്സരാർഥിയായിരുന്ന വൈയ്യപുരി ഇപ്പോൾ സോഷ്യൽ മീഡിയയിലും ആക്ടീവാണ്.

CATEGORIES
TAGS