‘നിറം മാറുന്ന ഷർട്ടുമായി വോട്ട് ചെയ്യാൻ ടോവിനോ എത്തിയപ്പോൾ..’ – വെയിലടിച്ചാൽ മാജിക് കാണാം!!

മലയാള സിനിമയുടെ പ്രിയപ്പെട്ട ഇച്ചായന്‍ ടോവിനോ തോമസ് സ്‌റ്റൈലിങ്ങിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്ന ആളാണ്. താരം നോര്‍ത്ത് റിപ്പബ്‌ളിക്ക് ബ്രാന്‍ഡിന്റെ അംബാസിഡറും കൂടിയാണ്. പൊതു വേദികളിലും അഭിമുഖങ്ങളിലുമെല്ലാം താരം നോര്‍ത്ത് റിപ്പബ്ലിക് ഷേര്‍ട്ടാണ് ധരിക്കാറ്.

ഇന്നലെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുവാന്‍ എത്തിയ താരത്തിന്‌റ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. താരം ധരിച്ചിരുന്ന നോര്‍ത്ത് റിപ്പബ്ലിക്കിന്റെ ഏറ്റവും പുതിയ മോഡല്‍ ഷര്‍ട്ടിലാണ് എല്ലാവരുടേയും കണ്ണുടക്കിയത്. ചിലർ ഷർട്ട് കണ്ട് ഞെട്ടിപ്പോയി.

ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്‌ക്കൂളില്‍ എത്തിയ ടോവിനോ തോമസ് വോട്ട് രേഖപ്പെടുത്തി ശേഷമുള്ള ചിത്രങ്ങളും ക്യൂവില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സ്‌റ്റൈലിഷ് ലുക്കില്‍ വെളുത്ത നിറമുള്ള ഷര്‍ട്ട് ധരിച്ച് ആയിരുന്നു ടോവിനോ വോട്ട് രേഖപ്പെടുത്താന്‍ വന്നത്. താരത്തിന്റെ ഷര്‍ട്ടിനെക്കുറിച്ചാണ് പിന്നീട് എല്ലാവരും സംസാരിച്ചത്.

വെയിലത്തേക്ക് എത്തുമ്പോള്‍ താരത്തിന്‌റ വെളുത്ത ഷര്‍ട്ടില്‍ നീല നിറത്തില്‍ ഒലിവ് ഇലകള്‍ക്ക് സമാനമായ തരത്തിലുള്ള ഡിസൈന്‍ വരുന്നതാണ് ചുറ്റും നിന്നവര്‍ കണ്ടത്. താരം വോട്ടിന് എത്തിയതായിരുന്നില്ല പിന്നീട് ചര്‍ച്ചയായത്. ഡിസൈന്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല ഈ ടൈപ്പ് മോഡല്‍ ആളുകള്‍ അന്വേഷിക്കാനും തുടങ്ങിയിരിക്കുകയാണ്.

CATEGORIES
TAGS
NEWER POST‘അമ്പോ ഇത് എന്തൊരു മാറ്റം!! കിടിലം മേക്കോവർ ഫോട്ടോഷൂട്ടുമായി അവതാരക അശ്വതി..’ – ഫോട്ടോസ് വൈറൽ